Pratilipi Malayalam - പ്രതിലിപി മലയാളം Facebook ad: “കണ്ണേ കൺമണിയേ.”

Ran for 59 days, from March 30 to May 28, 2026, the last day Crush saw it.
Run by Pratilipi Malayalam - പ്രതിലിപി മലയാളം on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)
Want an ad like this for your product?
Crush makes new ad images for your product from this ad: your logo, your product photo, your offer.
Trials from $19.95 USD, then $79.95 USD a month. Cancel anytime.
About this ad
- Meta Ad Library ID
- 1421729519282435
- Platforms
- Facebook, Instagram, Messenger and Threads
- Relaunches
- 1
Ad text
"ഗർഭിണിയോ? നീ ഗർഭിണിയാണെങ്കിൽ അത് അബോർഷൻ ചെയ്യണം! അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ഞാൻ മുടക്കാം..." ആ വാക്കുകൾ ഒരു ഇടിത്തീ പോലെയാണ് മിയയുടെ കാതുകളിൽ വന്നു പതിച്ചത്. പുറത്ത് കോരിച്ചൊരിയുന്ന മഴയേക്കാൾ ശക്തിയിൽ അവളുടെ ഹൃദയം നുറുങ്ങിപ്പോയി. വിറയ്ക്കുന്ന കൈകൾക്കുള്ളിൽ, അവൾ ആരും കാണാതെ ആ 'പോസിറ്റീവ്' ആയ പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ട് ഒളിപ്പിച്ചുപിടിച്ചു. മൂന്ന് വർഷം... നീണ്ട മൂന്ന് വർഷങ്ങൾ! സ്നേഹമില്ലാത്ത ഒരു വലിയ വീടിന്റെ ഇടനാഴികളിൽ, ഭർത്താവിന്റെ അവഗണനയും ജോലിക്കാരുടെ സഹതാപവും ഏറ്റുവാങ്ങി അവൾ പിടിച്ചുനിന്നത് ഒരൊറ്റ പ്രതീക്ഷയിലായിരുന്നു. എന്നെങ്കിലും കെവിൻ തന്നെ സ്നേഹിക്കുമെന്ന്. അനാഥയായ തനിക്കൊരു കുഞ്ഞ് ജനിക്കുമ്പോൾ, ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ കെവിന്റെ മനസ്സ് മാറുമെന്ന് അവൾ വെറുതെ മോഹിച്ചു. പക്ഷേ, ആ മഴരാത്രിയിൽ എല്ലാം തകിടം മറിഞ്ഞു. പുറത്തെ മഴയിൽ നനഞ്ഞു കുതിർന്ന്, ഗൗരവത്തോടെ വീട്ടിലേക്ക് കയറിവന്ന കെവിനെ കണ്ടപ്പോൾ മിയ ഓടിച്ചെന്നു. താൻ അമ്മയാകാൻ പോകുന്ന വിവരം അവനെ അറിയിക്കാൻ അവൾ കൊതിച്ചു. എന്നാൽ, അവൻ അവൾക്ക് നേരെ നീട്ടിയത് ഒരു സമ്മാനമായിരുന്നില്ല, മറിച്ച് ഒരു ഫയലായിരുന്നു. "PETITION FOR DIVORCE" (വിവാഹമോചന ഹർജി). മിയയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെ അവൾക്ക് തോന്നി. "എന്തിന് കെവിൻ? ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്?" അവൾ കരഞ്ഞു ചോദിച്ചു. കെവിൻ്റെ മറുപടി അവളുടെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതുപോലെയായിരുന്നു. "കാരണം ലളിതമാണ് മിയാ. എന്റെ മായ തിരിച്ചെത്തിയിരിക്കുന്നു. കോടീശ്വരിയായ, മുല്ലശ്ശേരി കോവിലകത്തെ മായ വർമ്മ! അവളാണ് എനിക്ക് യോജിച്ചവൾ. അല്ലാതെ, അനാഥാലയത്തിൽ നിന്ന് എടുത്തുകൊണ്ടുവന്ന, വെറുമൊരു കെയർ ടേക്കറായ നീയല്ല." തന്റെ അവസാനത്തെ ആയുധം എന്ന നിലയിലാണ് മിയ അപ്പോൾ ആ സത്യം പറഞ്ഞത്. "കെവിൻ, ഞാനിപ്പോൾ ഗർഭിണിയാണെങ്കിലോ? ഈ തീരുമാനം മാറ്റുമോ?" അപ്പോഴാണ് കെവിൻ ആ ക്രൂരമായ വാക്കുകൾ പറഞ്ഞത്. "എനിക്ക് നിന്റെ കുഞ്ഞിനെ ആവശ്യമില്ല. എനിക്ക് വേണ്ടത് മായയുടെ ചോരയിലുള്ള, രാജരക്തമുള്ള കുഞ്ഞിനെയാണ്. നിന്റെ വയറ്റിലുള്ളത് വെറുമൊരു കെയർ ടേക്കറുടെ കുഞ്ഞാണ്. അത് ഈ ലോകം കാണാൻ ഞാൻ അനുവദിക്കില്ല. വേണമെങ്കിൽ അബോർഷൻ ചെയ്യാനുള്ള പണം ഞാൻ തരാം." സ്വന്തം കുഞ്ഞിനെ കൊല്ലാൻ വിധിച്ച ഭർത്താവ്! ആ നിമിഷം മിയ തീരുമാനിച്ചു, ഇനി ഈ വീട്ടിൽ ഒരു നിമിഷം പോലും നിൽക്കില്ല. തന്റെ കുഞ്ഞിനെ ഇവരുടെ ക്രൂരതയ്ക്ക് വിട്ടുകൊടുക്കില്ല. പക്ഷേ, വിധി അവളെ വീണ്ടും പരീക്ഷിച്ചു. കെവിൻ്റെ കാമുകി മായ അപ്പോഴേക്കും ആ വീട്ടിലേക്ക് വന്നിരുന്നു. മിയയുടെ കിടപ്പുമുറി കൈയടക്കിയ മായ, മിയയുടെ സാധനങ്ങൾ വാരിവലിച്ച് പുറത്തേക്കെറിഞ്ഞു. ഗേറ്റിന് പുറത്ത്, ഇരുട്ടിൽ തനിച്ചു നിൽക്കുമ്പോൾ അവൾ ആലോചിച്ചു. എങ്ങോട്ട് പോകും? കയ്യിൽ പണമില്ല, സ്വന്തമായി വീടില്ല. വയറ്റിൽ ഒരു ജീവനും. "ദൈവമേ... ഞാൻ അനാഥയാണ്... എനിക്ക് ആരുമില്ലല്ലോ..." അവൾ പൊട്ടിക്കരഞ്ഞു. എന്നാൽ, മിയ അറിഞ്ഞിരുന്നില്ല, വിധിയുടെ തിരക്കഥ അവിടെ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു എന്ന്! പെട്ടെന്ന്... ആകാശത്ത് നിന്ന് വലിയൊരു ഇരമ്പൽ കേട്ടു. കാതടപ്പിക്കുന്ന ശബ്ദം! മേടയിൽ തറവാടിന്റെ മുറ്റത്തെ മരങ്ങൾ കാറ്റിൽ ആടിയുലഞ്ഞു. കെവിനും മായയും ഞെട്ടിത്തരിച്ചു പുറത്തേക്ക് ഓടിവന്നു. അതാ, വീടിന്റെ മുൻപിലെ മൈതാനത്ത് ഒരു കൂറ്റൻ പ്രൈവറ്റ് ഹെലികോപ്റ്റർ വന്നിറങ്ങുന്നു! അതിൽ നിന്ന് കറുത്ത സ്യൂട്ട് ധരിച്ച, തോക്കേന്തിയ കമാൻഡോകൾ ചാടിയിറങ്ങി. അവർ നേരെ ഓടിയെത്തിയത് ചെളിവെള്ളത്തിൽ നിൽക്കുന്ന മിയയുടെ അടുത്തേക്കാണ്. അവർ അവളിൽ നിന്ന് ആ പഴയ പ്ലാസ്റ്റിക് സഞ്ചി വാങ്ങി, അവൾക്ക് മീതെ ആദരവോടെ കുട ചൂടിച്ചു. അവർ മിയയുടെ മുന്നിൽ തലകുനിച്ച് പറഞ്ഞു: "മിയാ മാഡം... മാഡത്തിനെ കൂട്ടിക്കൊണ്ട് പോവാൻ മാഡത്തിന്റെ ഏട്ടൻ അയച്ചതാണ് ഞങ്ങളെ!" കെവിൻ്റെയും മായയുടെയും കണ്ണുകൾ തള്ളിപ്പോയി. അനാഥയെന്ന് വിളിച്ച് തങ്ങൾ ആട്ടിയ ഇറക്കിയ പെണ്ണ്... അവളെ തേടി ഹെലികോപ്റ്ററോ? ആ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിവന്ന ആറടി പൊക്കമുള്ള ആ മനുഷ്യനെ കണ്ട് കെവിൻ വിറച്ചുപോയി. കേരളം കണ്ട ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപൻ - മുല്ലശ്ശേരി ആദിത്യവർമ്മ! ആദിത്യവർമ്മ മിയയുടെ അടുത്തേക്ക് നടന്നു. അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ പറഞ്ഞു: "ഇത്രയും കാലം നീ...
Where the ad sends people
malayalam.pratilipi.com
കണ്ണേ കൺമണിയേ..
"കേൾക്കുന്നുണ്ടോ മിയാ? ആ ഹൃദയമിടിപ്പിൻ്റെ താളം… തൻ്റെ കുഞ്ഞാണ് ..!" ഗൈനക്കോളജിസ്റ്റ് സൂസന്റെ വാക്കുകൾ കേൾക്കെ കറ...
Learn more: malayalam.pratilipi.com(opens in a new tab)






