Mochitha's Moksha Facebook ad: “മഹാദേവൻ”

Ran for 6 days, from July 10 to July 16, 2026, the last day Crush saw it.
Run by Mochitha's Moksha on Facebook. Crush is not the advertiser and does not verify its claims. See this ad in Meta's Ad Library(opens in a new tab)
Want an ad like this for your product?
Crush makes new ad images for your product from this ad: your logo, your product photo, your offer.
Trials from $19.95 USD, then $79.95 USD a month. Cancel anytime.
About this ad
- Meta Ad Library ID
- 2089639885289950
- Platforms
- Facebook, Instagram, Audience Network, Messenger and WhatsApp
- Relaunches
- 0
Ad text
മഹാദേവൻ പ്രളയകാലത്തുപോലും ത്വജിക്കാത്ത ഒരു ദേശം അതാണു് അവിമുക്തം.കാശി ഇവിടേക്ക് നമ്മൾ നയിക്കപ്പെടുന്നുവെങ്കിൽ അത് പൂർവ്വ പുണ്യം. മോചിതയോടൊപ്പം മോക്ഷയുടെ കാശി | പ്രയാഗ് | ഗയ 2026, നവംബർ 7 മുതൽ 14 വരെ നവംബർ 7 - ഒന്നാം ദിവസം വൈകുന്നേരത്തോട് കൂടി യാത്രികർ കാശിയുടെ പവിത്ര ഭൂമിയിൽ എത്തിച്ചേരും. ആ രാത്രി മനസ്സുണർത്തുവാനുള്ളതാണ്. കാരണം, മഹാദേവൻ ആനന്ദിച്ച ഭൂമിയല്ലേ അത്... ഭഗവതി ചൈതന്യ പൊരുളായ ദിവ്യ ഭൂമി.. മഹാവിഷ്ണു ആതിഥേയനായി അനുഗ്രഹിക്കുകയല്ലേ നമ്മളെ ... കാശിയുടെ മറ്റൊരു നാമം ആണ് ആനന്ദ വനം എന്നത്... ആനന്ദം എന്ന വാക്ക് ബ്രഹ്മത്തെയാണ് പ്രതിനിധികരിക്കുന്നത്.... ബ്രഹ്മജ്ഞാനത്തിന്റ ആനന്ദമറിയാം .. ഈ യാത്രയിലൂടെ ... ഇവിടെ ശിലകളെല്ലാം മഹാദേവ സാന്നിധ്യമാണ്. ഇവിടെ പുഴകളെല്ലാം മാധവചൈതന്വമാണ്... ഇവിടെ കരുതലാകുന്നത് അന്നപൂർണ്ണേശ്വരിയാണ്... നവംബർ 8 -രണ്ടാം ദിവസം പ്രഭാതത്തിൽ കാശിയുടെ തീരത്തെ ഘാട്ടിലേക്ക് ധ്യാനാത്മകമായ ഒരു സഞ്ചാരം . ഗംഗാ വന്ദനം . കാശിയുടെ കാവലാളായ കാല ഭൈരവനെ തൊഴുത് അനുവാദം വാങ്ങൽ .അതുകഴിഞ്ഞ് കാശി വിശ്വനാഥ ദർശനം.നവീകരിച്ച ക്ഷേത്രത്തിൽ വിധിയാം വണ്ണം ദർശനം നടത്തി സർവ്വതം വിശാലമായ തലങ്ങളിലേക്ക് ഉണർത്തുന്ന വിശാലാക്ഷിയേയും ,മഹാദേവന് പോലും ശാപമോക്ഷം അന്നപൂർണ്ണേശ്വരിയേയും തൊഴുത് ,സന്ധ്യാനേരത്തും രാത്രിയിലും കാശിവിശ്വനാഥ സവിധത്തിലിരുന്ന് ഘാട്ടുകളെ കാണാം ..... മണികർണിക ഘാട്ടിൽ ആത്മജ്ഞാനത്തിൻ്റെ തീഷ്‌ണ ഭാവങ്ങളെ കാണാം ..... നവംബർ -9 (മൂന്നാം ദിവസം) കൃത്യം 4 മണിക്ക് പ്രയാഗരാജിലേക്ക് കാശിയിൽ നിന്നും യാത്ര.....രാവിലെ 7:30 - തീർത്ഥ രാജനായ പ്രയാഗിന്റെ മണ്ണിനെ സ്പർശിച്ച്, വേണീമാധവനെ സ്പർശിച്ച് നേരെ ത്രിവേണി സംഗമ സ്ഥാനത്തിലേക്ക്... പ്രയാഗിലെ ശിവ മഠത്തിന് കീഴിലെ തമിഴ് ബ്രഹ്‌മണനാണ് നമുക്ക് വേണിദാനവും പിണ്ഡദാനവും നടത്തുക . ഒരാൾ ഒറ്റയ്ക്ക് കുടുംബത്തിന് മുഴുവനും വേണ്ടി പ്രാർത്ഥനയും പൂജയും നടത്താം. ഭാര്യാ ഭർത്താക്കന്മാർ ഒരുമിച്ച് ഉണ്ടെങ്കിൽ അവർക്ക് വേണിദാനവും ചെയ്യാം ... ഒരു നൗകയിൽ, യമുനയിലൂടെ യാത്ര ചെയ്ത്, ത്രിവേണി സംഗമത്തിൽ എത്തും (ഗംഗ, യമുന, സരസ്വതി). പിണ്ഡദാനമോ മറ്റു പൂജകളോ ചെയ്യുവാൻ താൽപര്യപ്പെടാത്തവർക്ക് നദിവന്ദനം,മാനസപൂജ എന്നിവ ചെയ്യാവുന്നതാണ്. പൂജകൾക്കും, വന്ദനത്തിനും ശേഷം ത്രിവേണി ധ്യാനം... ഇതു കൂടാതെ സമ്പൂർണ്ണ കാശിയാത്ര ചെയ്യുന്നവർക്ക് രാമേശ്വരത്ത് ചെയ്ത പൂജയെ തുടർന്നുള്ള ശിവലിംഗ പൂജ തുടർന്ന് പ്രഭാത ഭക്ഷണം രാവിലെ 9.30 മണിക്ക് അലഹാബാദ് കോട്ടയിൽ എത്തി അവിടെ അക്ഷയ വട് മന്ദിർ ദർശനം. (അക്ഷയ വട് ഒരു അരയാൽ ആണ്. ഈ അരയാൽ സ്വയം നാരായണനാണ്. പ്രയാഗ് എന്ന പുണ്വഭൂമി മഹാവിഷ്ണുവിൻറെ മുഖാരവിന്ദമായി കരുതുന്നു . പ്രയാഗിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് വട് നാരായണ ദർശനം. അത് കഴിഞ്ഞ് ശയന ഹനുമാൻ ദർശനം കഴിഞ്ഞ് അലൂപി മാത ക്ഷേത്രത്തിലേക്ക് ...... ശക്തിപീഠങ്ങളിൽ ഒന്നാണ് സതീദേവിയുടെ ചെറുവിരൽ വീണു എന്ന ഐതിഹ്യം മടക്ക യാത്രയിൽ വിന്ധ്യാചലത്തെ സ്പർശിക്കുവാൻ ആരംഭിക്കുന്നു. വിന്ധ്യാചലത്തെ സ്പർശിക്കണം എങ്കിൽ ആദി പരാശക്തിയുടെ അനുഗ്രഹം ഉണ്ടാകണം.ഇവിടെ ഈ മലയിൽ വെച്ചാണ് മഹിഷാസുരനെ ദേവി നിഗ്രഹിച്ചത്.. ലളിതാ സഹസ്ര നാമത്തിൽപ്രകീർത്തിക്കുന്ന വിന്ധ്യാചലനിവാസിനിയെ ദർശിക്കാൻ ആണ് ഈ യാത്ര! കാശി വിശ്വനാഥ ക്ഷേത്രത്തിലേത് എന്ന പോലെ തന്നെ മുൻകൂട്ടി പറയാനാകാത്ത വിധം തിരക്കുള്ള സ്ഥലമാണ് വിന്ധ്യാചലം വിന്ധ്വാചത്തിൽ ലക്ഷ്മിയായും സരസ്വതിയായും പാർവ്വതിയായും ഭഗവതിയെ കാണാം. വിന്ധ്വാചലത്തിൽ കൃഷ്ണ സഹോദരിയായ യോഗമായയാണ് ചൈതന്വമാകുന്നത് എന്ന വിശ്വാസം ഉണ്ട്. തുടർന്ന് കാശിയിലേക്ക് മടക്കയാത്ര! നവംബർ -10 നാലാംദിവസം പ്രഭാതത്തിൽ ഗംഗയുടെ തീരത്തേക്ക് നമ്മൾ യാത്ര ചെയ്യും ... ഗംഗതീരത്തെത്തി അവിടെ ധ്യാനം നടത്തി തുടർന്ന് കാശിയിലെ പിതൃ പൂജയിലേക്ക് കടക്കും. അവിടേയും ദക്ഷിണേന്ത്യൻ രീതിയിൽ തന്നെ പ്രഗൽഭനായ പൂജാരിയെ കൊണ്ട് വേണ്ട വിധം പൂജകൾ ഏർപ്പാടാക്കിയിട്ടുണ്ട് പൂജ കഴിഞ്ഞാൽ പ്രഭാതഭക്ഷണം തുടർന്ന് കാൽ നടയായി 200 മീറ്റർ മാത്രം അകലെയുള്ള ഹരിശ്ചന്ദ്ര ഘാട്ടിൽ എത്തുന്നു ..( രാജാ ഹരിശ് ചന്ദ്രൻ കാവൽ നിന്ന് ശ്മശാന ഘാട്ടാണ് ഇത് ) അവിടെ നിന്നും തൊട്ടടുത്ത കേദാർ ഘാട്ടിലേക്ക്.... ഇവിടെ കേദാരേശ്വര ക്ഷേത്രവും ഉണ്ട്. കേദാര ദർശനം കാശിയാത്രയിൽ വളരെ പ്രധാനപ്പെട്ടതാണ് പിന്നീട് നമ്മൾ തിലഭാണ്ഡേശ്വര ക്ഷേത്രത്തിൽ എത്തുന്നു . ദിനവും ഒരു എള്ളിന്റെ അത്രയും വലിപ്പം വളർന്നുകൊണ്ടിരിക്കുന്ന ഗംഭീരമായ ശിവലിംഗം വിഭാണ്ഡ മുനി ആരാധിച്ചുകൊണ്ടിരുന്നതാണ്.. ഇവിടെ സവിശേഷമായ ശനീശ്വര വിഗ്രഹവുമുണ്ട്.. ഒരു വിശേഷ അനുഭവ ഭൂമിയാണ് അത്. അവധൂത സാനിദ്ധ്യമുള്ള ഭൂമി. ഈ ക്ഷേത്രങ്ങളെ കുറിച്ചും അവിടെ തൊഴേണ്ട രീതികളെ കുറിച്ചും അന്നന്നത്തെ സത്‌സംഗങ്ങളിൽ മോചിത തന്നെ വിശദമാക്കി തരും ഉച്ച ഭക്ഷണം കഴിഞ്ഞ് നൗകായാത്ര...( വാരാണാസിയുടെ എല്ലാ ഘാട്ടുകളും കണ്ട് കൊണ്ടുള്ള യാത്രയാണിത്... ഒരു വശത്ത് പുരാതനമായ സകല ക്ഷേത്രങ്ങളും തലയുയർത്തി നിൽക്കുന്നത് കാണാം ... 2500 വർഷം പഴക്കമുള്ള ഒരു സംസ്കാരത്തെ അറിയുവാനാകുന്ന യാത്രയാണ് അത്.) പഞ്ചഗംഗാ ഘാട്ട്, ബിന്ദു മാധവ ക്ഷേത്രം എന്നീ ചരിത്ര പ്രാധാന്യ തീരങ്ങളിൽ ഇറങ്ങി ദർശനം നടത്തും നൗകായാത്ര പിന്നെ ചെന്നെത്തുന്നത് മണികർണികാ ഘാട്ടിൽ ആണ് ... മണികർണികാ ... അതിപ്രസിദ്ധമായ ശ്മശാന ഭൂമി കുടിയാണ്... ഈ ഘാട്ടിൽ നിന്ന് ഗംഗയെ നോക്കി നിൽക്കുമ്പോൾ മരണ ഭയം നമ്മിൽ നിന്നും അകന്ന് പോകും ... കാരണം താരകാനാഥൻ അവിടെ വൈതരണി കടക്കുവാനുള്ള മന്ത്രം ചൊല്ലിത്തരുന്നുവല്ലോ ... മണികർണികാ ഘാട്ടിൽ നിന്ന് നോക്കിയാൽ ലളിതാ ഘാട്ടും അവിടുത്തെ പ്രസിദ്ധമായ നേപ്പാളി ക്ഷേത്രവും കാണാം.സായം സന്ധ്യയിൽ ദശാശ്വമേധാ ഘാട്ടിൽ എത്തുന്നു. (ദിവോദാസൻ എന്ന കാശി രാജാവ് പത്ത് അശ്വമേധയാഗങ്ങൾ നടത്തിയ ഈ ഘാട്ടിലാണ് എല്ലാ വൈകുന്നേരങ്ങളിലും അതി മനോഹരമായ ഗംഗാ ആരതി നടത്തുന്നത് ആരതി കൂടി തൊഴുതു കഴിഞ്ഞാൽ, തിരികെ ഹോട്ടലിൽ എത്തി സത്സംഗ് നടത്തി ആ ദിവസം പൂർത്തിയാക്കുന്നു. നവംബർ -11 അഞ്ചാം ദിവസം ഗയയിലേക്ക് ശ്രീ ബുദ്ധന് വെളിപാടു നൽകിയ ആ മഹാ ബോധി വൃക്ഷത്തിന്റെ ശാഖകളിലൊന്ന് ഇപ്പോൾ മറ്റൊരു ബോധി വൃക്ഷമായി പടർന്ന് പന്തലിച്ചു നിൽക്കുന്നത് കാണാം . ആ തണലിൽ ഒന്നിരുന്നാൽ ജനിമൃതിയുടെ സഞ്ചാരവേഗങ്ങളിൽ ചെറു വെളിപാടുകൾ നമ്മിലും സംഭവിക്കാം. ബോധ ഗയയിലും ശരണ മന്ത്രങ്ങൾക്കൊപ്പം ധ്യാനിച്ചും സത്സംഗം നടത്തിയും ആ ദിവസം അവിടെ ചിലവഴിക്കും. നവംബർ -12 ആറാംദിവസം രാവിലെ ഗയയിലെ വിഷ്ണുപാദ ക്ഷേത്രത്തിലെത്തി പിണ്ഡദാനം നടത്താം .ഇതോടെ ത്രിസ്ഥല ബലി തർപണത്തിലൂടെ സർവ്വപിതൃക്കൾക്കും മോക്ഷം ലഭിക്കുന്നു. എന്ന് മാത്രമല്ല നമ്മുടെ ജൻമമോക്ഷത്തിൻ്റെ പൂർണ്ണ പ്രാപ്‌തി കൂടിയാണ് . പിണ്ഡദാനത്തിനു ശേഷം ക്ഷേത്ര ദർശനം. വിഷ്ണു പാദ ക്ഷേത്രത്തിൽ വിഷ്ണുവിന്റെ പാദങ്ങൾ ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.ഗയാസുരന്റെ ദേഹത്തെ സ്പർശിച്ച പാദങ്ങളാണ് ഇത് എന്ന് വിശ്വാസം വിഷ്ണു പാദ ക്ഷേത്രത്തിൽ നിന്ന് നേരെ അക്ഷയവടത്തിന് അരികിലേക്ക്. ( അരയാൽ ഇവിടെയും നാരായണനാണ് പ്രയാഗിലും,കാശിയിലും,അയോദ്ധ്യയിലും,ഗയയിലും വേരുകൾ പടർത്തിയാണ് അക്ഷയ വടം നിലകൊള്ളുന്നത്. മംഗള ഗൗരി ക്ഷേത്രം എന്ന ശക്തി പീഠത്തിലേക്ക് പിന്നീട് ദർശനത്തിനായി ചെല്ലും. (സതി ദേവിയുടെ മാറിടങ്ങൾ വീണിടമാണ് മംഗള ഗൗരി ശക്തി പീഠം ഉച്ചയോടെ കാശിയിലേക്ക് മടക്കയാത്ര . രാത്രി കാശിയുടെ മണ്ണിൽ എത്തിച്ചേരും. നവംബർ ദിവസം 13- ഏഴാം ദിവസം മടക്കയാത്ര പ്രഭാത ഭക്ഷണം കഴിഞ്ഞാൽ 10 മണിയോടെ ഈ യാത്രയിൽ സീറ്റുകൾ റിസേർവ് ചെയ്യാനായി ഈ ലിങ്ക് ക്ലിക്ക് ചെയുക https://forms.gle/FZXnzpiPUwNYTr2m9 കൂടുതൽ വിവരങ്ങൾ അറിയാൻ 085476 51883








