Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Active· since Jun 30, 2026

72
days running
0
relaunches

Ad copy

5.30 മണിക്കുള്ള അലാറം കേട്ടതും അവൾ കണ്ണുകൾ മെല്ലെ ചിമ്മി തുറന്നു.ഒന്ന് നേരെ നിവർന്ന് കിടന്ന ശേഷം അവൾ കൈകൾ കൂപ്പി ദൈവത്തെ സ്തുതിച്ചു കൊണ്ട് എഴുന്നേറ്റ് നിലത്ത് വിരിച്ച് കിടന്നിരുന്ന പായ മടക്കി ഒരു സൈഡിലേക്ക് വെച്ചു. റൂമിലെ തന്നെ ബാത്‌റൂമിൽ കയറി പല്ലും തേച്ച് മുഖവും കഴുകി ഇറങ്ങി. ശേഷം ചാരിയിട്ടിരിക്കുന്ന കതക് തുറന്ന് താഴേക്കുള്ള കോണി പടികൾ ഓരോന്നും ഇറങ്ങി. അടുക്കളയിലേക്ക് ചെന്ന് വർക്ക് ഏരിയയിലുള്ള അടുപ്പിൽ വിറക് വെച്ച് തീ കത്തിച്ച് ചോറ് വെക്കാനായി വെള്ളം പിടിച്ച കലം അടുപ്പിലേക്ക് വെച്ചു. കുളിക്കാൻ വെള്ളം ചൂടാക്കുന്നതും ചോറ് വെക്കുന്നതും ഒക്കെ വിറക് അടുപ്പിൽ ആണ്. ബാക്കി കാര്യങ്ങൾക്ക് ഗ്യാസും. ശേഷം ഫ്രിഡ്ജിൽ നിന്നും തലേന്ന് തോരത്തിന് അരിഞ്ഞു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് എടുത്ത് പുറത്തേക്ക് വെച്ചു. ഒപ്പം നല്ല പുളിപ്പുള്ള കട്ടി തൈരും, വൃത്തിയാക്കി വെച്ചിരിക്കുന്ന അയല മീനും എടുത്തു. ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ടവൾ ഓരോ ജോലിയും ചെയ്ത് തുടങ്ങി. 7 മണിയടുപ്പിച്ച് അമ്മ ക്ഷേത്രത്തിൽ പോയിട്ട് വന്നപ്പോഴേക്കും സ്ഥിരം കാഴ്ച തന്നെയായിരുന്നു കണ്ടത്. ചോറ് വാർക്കാനായി വെച്ചിരിക്കുന്നു. പുളിശ്ശേരിയും തോരനും മീൻ പൊരിച്ചതും റെഡിയാക്കി, രാവിലെ കഴിക്കാനായി ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി ചായ ഫ്ലാസ്കിലേക്ക് ഒഴിക്കുന്നവളെ അവർ കണ്ണിമയ്ക്കാതെ നോക്കി നിന്നു. "മൈന ഇന്നും എഴുന്നേറ്റില്ലേ ചിത്തിരെ..." ഫ്ലാസ്ക് അടക്കാൻ തുടങ്ങുന്നവളെ നോക്കിയവർ ചോദിച്ചതും ചിത്തിര മുഖമുയർത്തി അവരെ നോക്കി. "ഇല്ലമ്മേ.. അമ്മയ്ക്ക് ചായ ഒഴിക്കട്ടെ." "അതൊക്കെ ഞാൻ എടുത്തോളാം.. നീ പോയി റെഡിയാവാൻ നോക്ക്." അമ്മ പറഞ്ഞതും ചിത്തിര തലയാട്ടി ദൃതിയിൽ റൂമിലേക്ക് കോണിപടികൾ ഓടി കയറി. "പതുക്കെ ഓട് കുട്ടി.. ധൃതി പിടിച്ച് ഒരിടത്തും തട്ടി വീഴാതെ." അവളുടെ ഓട്ടം കണ്ടവർ ശാസനയോടെ പറഞ്ഞു. റൂമിലെത്തി കുളിച്ചു മാറാനുള്ള ഡ്രസ്സ്‌ എടുത്ത് ചിത്തിര കുളിമുറിയിലേക്ക് കയറി. തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകി ഇറങ്ങുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കുളിച്ചിറങ്ങി തലയിൽ കെട്ടി വെച്ചിരുന്ന ടവൽ അഴിച്ച് ഫാൻ ഓൺ ചെയ്ത് മുടി തുവർത്താൻ തുടങ്ങി. കുളിച്ച് മെറൂൺ കളർ കുർത്തയും വൈറ്റ് കളർ ലെഗ്ഗിൻസും ഇട്ട് വന്ന് ഇടുപ്പ് വരെ നീണ്ട് കിടക്കുന്ന അതികം കട്ടിയില്ലാത്ത മുടി കുളിപ്പിന്നൽ പിന്നി ഇട്ട് ചെറുതായി ഒന്ന് ഒരുങ്ങി കോളേജിൽ കൊണ്ട് പോകാനുള്ള നോട്സ് ഒക്കെ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയവൾ ബാഗും എടുത്ത് താഴേക്ക് പോയി... താഴെ എത്തിയതും കണ്ടു ഒരു മിഡിയും ഇട്ട് തോളിൽ നിന്നും അല്പം ഇറങ്ങി കിടക്കുന്ന മുടി അലസമായി ക്ലിപ്പ് ഇട്ട്, ഭക്ഷണം കഴിക്കുന്നവളെ. "എന്റെ ചിത്തിരേ ഇങ്ങനെ ലേറ്റ് ആയാൽ ഇന്നത്തെ ക്ഷേത്രത്തിൽ പോക്ക് നടക്കില്ലാട്ടോ.ഇപ്പൊ തന്നെ സമയം 8 മണിയായി,8.30 ആണ് ബസ്.." തന്റെ കൈയിൽ കിടക്കുന്ന വാച്ചിൽ നോക്കി ചിത്തിരയെ കണ്ണ് കൂർപ്പിച്ച് കൊണ്ട് മൈന പറഞ്ഞതും അടുത്ത് നിന്നിരുന്ന അമ്മ അവളുടെ തലയിൽ ചെറുതായി കൊട്ടി. "ആ.. അമ്മേ.." "മിണ്ടരുത് നീ.. നിന്നെ പോലെ രാവിലെ വരെ കിടന്നുറങ്ങുകയല്ല അവള്. മോൾക്ക് നേരത്തിന് കഴിക്കാൻ എല്ലാം ഉണ്ടാക്കി വെച്ചിട്ടാ ആ കുട്ടി റെഡി ആകാൻ പോയത്. ഒരു കൈ സഹായത്തിന് നിന്നെ ഇവിടെ എങ്ങും കാണാറില്ലല്ലോ. എന്നിട്ടവളുടെ സംസാരം കേട്ടില്ലേ. " അമ്മ പറഞ്ഞതും മൈന അവരെ നോക്കി ഇളിച്ചു. ഇതൊക്കെ കേട്ട് ഒരു ചിരിയോടെ ചിത്തിര കഴിക്കാൻ തുടങ്ങിയിരുന്നു. കഴിച്ചു കഴിഞ്ഞതും അമ്മ കെട്ടിവെച്ച പൊതിച്ചോറ് ഇരുവരും എടുത്ത് ബാഗിൽ ഇട്ട് യാത്രയും പറഞ്ഞ് ഇറങ്ങി. പാടവരമ്പിൽ കൂടി 10 മിനിറ്റ് പോലും നടക്കേണ്ട മഹാദേവന്റെ അമ്പലത്തിൽ എത്താൻ. എങ്കിലും വേഗത്തിൽ ആയിരുന്നു ഇരുവരും പോയത്, കാരണം ബസ് മിസ്സാകും എന്നൊരു ഒറ്റ ടെൻഷൻ. "എന്റെ മഹാദേവാ കൂടുതൽ ഒന്നും വേണ്ടാ.. ഒരു നോട്ടം മാത്രം മതി. നിനക്ക് തന്നെ അറിയാലോ എന്നും ബസ് ഇറങ്ങി ഞാൻ നോക്കും പക്ഷെ തിരികെ ഒരു നോട്ടം പോലും കിട്ടാറില്ല. എല്ലാ ദിവസവും നിനക്ക് ഞാൻ കാണിക്ക ഇടുന്നതിന്റെ നന്ദിയായിട്ട് ഇന്നൊരു ദിവസം എങ്കിലും പുള്ളിക്കാരനെ കൊണ്ട് എന്നെ ഒന്ന് നോക്കിപ്പിച്ചൂടെ.. " "ഉവ്വ.. എന്റെ ചിത്തിരെ മൂപ്പർക്ക് പോലും പറ്റാത്ത കാര്യം ആണ് മോളിപ്പോൾ പറഞ്ഞത്... നിന്റെ പൈസ പോകുന്നത് മിച്ചം ."

താലി🌺❤️‍🔥

©️Copyright protected🔏 This work is protected in accordance with section 45 of the copyright act (14 of 1957) and should not be used in full or part with or without the creator (aaradhika) prior...

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
163 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
56 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
71 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Running 72 Days | Crush Ad Library