Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since Apr 3, 2026

126
days it ran
1
relaunches

Ad copy

" ബുദ്ധിമുട്ട് ഇല്ലെങ്കിൽ എനിക്ക് കഴിക്കാൻ എന്തെങ്കിലും തരാമോ ? ഇന്നലെ മുതൽ ഞാൻ ഒന്നും കഴിച്ചിട്ടില്ല. " ഭർത്താവ് സായിയുടെ അനിയത്തി കാവ്യയോട് ചോദിക്കുമ്പോൾ നാണക്കേട് മൂലം എൻ്റെ തല പാടേ കുനിഞ്ഞ് പോയി. ഭർത്തൃവീട്ടൽ എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭക്ഷണത്തിന് വേണ്ടി അവരുടെ മുന്നിൽ യാചിക്കുന്ന എൻ്റെ ഗതികേടിൽ ഹൃദയത്തിൽ ഒരു ഭാരം അനുഭവപ്പെട്ടു. ശ്രേഷ്ഠ എന്ന ഞാൻ ഇന്നലെ വരെ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് എൻ്റെ ജീവിതം തന്നെ മാറി മറഞ്ഞു. മനസിൽ ഇന്നലത്തെ രാത്രി മങ്ങാതെ തെളിഞ്ഞ് കിടന്നു.. "കുടുംബത്തിന് മാനക്കേടുണ്ടാക്കിയിട്ട് അവള് നിൽക്കുന്നത് കണ്ടില്ലേ," വല്യച്ഛൻ്റെ മോൻ വിവിയുടെ ശബ്‌ദം അപ്പോഴും ചെവികളിൽ മുഴങ്ങിക്കേട്ടു. താൻ മുറിയിൽ ഇരിക്കുമ്പോഴാണ് പുറത്ത് വലിയ ബഹളം കേട്ടത്. എന്താണെന്ന് വന്ന് നോക്കിയപ്പോഴാണ് എൻ്റെ വരനായിരുന്ന ജീവനെയും വിവാഹം കൂട്ടാനെത്തിയ വിവിയേട്ടൻ്റെ സുഹൃത്തിൻ്റെ അനിയത്തിയെയും മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയെന്ന് അറിയുന്നത്. സാക്ഷികളിൽ ആരുടെയോ വിരൽ എൻ്റെ നേരെ ചൂണ്ടപ്പെട്ടു. വിവാഹം മുടക്കാൻ ചെയ്തതാണത്രേ. " മറ്റൊരു പെൺകുട്ടിയുടെ ജീവിതം തകർത്തിട്ട് വേണോ നിൻ്റെ ജീവിതം നന്നാക്കാൻ.?" വിവിയേട്ടൻ കൈ ഉയർത്തിയതും ഭയത്തോടെ കണ്ണുകൾ പൂട്ടിപ്പോയി. നിമിഷങ്ങൾ കഴിഞ്ഞിട്ടും എൻ്റെ മേൽ ആ കൈകൾ വീണിട്ടില്ലെന്ന് തിരിച്ചറിവിൽ കണ്ണ് തുറന്നു നോക്കുമ്പോൾ ആണ് ഏട്ടനെ തടഞ്ഞു പിടിച്ചിരിക്കുന്ന ആ കൈകളുടെ ഉടമയെ അവൾ കാണുന്നത്. സായിറാം.. വിവിയേട്ടൻ്റെ ഏറ്റവും അടുത്ത സുഹൃത്ത്. സമീരയുടെ ഏട്ടൻ.. ഇന്ത്യയിൽ പടർന്ന് കിടക്കുന്ന അദ്വൈതം എന്ന ബിസിനസ്സ് ഗ്രൂപ്പിൻ്റെ ഉടമ. "വിട് രാമു.. ഇങ്ങനെ നാണം കെടുത്താനും വേണ്ടി എന്ത് തെറ്റാ ഞങ്ങൾ ഇവളോട് ചെയ്തത്. കൊല്ലും ഞാനിന്നിവളെ," ഏട്ടൻ്റെ ശബ്‌ദം വീണ്ടും ഉയർന്നതും കണ്ണീരോടെ മുഖം കുനിച്ചു. "ഇവളെ തല്ലിയത് കൊണ്ട് എന്റെ പെങ്ങൾക്ക് ഉണ്ടായ മാനക്കേട് മാറി കിട്ടുമോ വിവി, ഇല്ലല്ലോ??" ദേഷ്യം നിറഞ്ഞയാ ചോദ്യം കേൾക്കെ പിടച്ചിലോടെ മുന്നിൽ നിൽക്കുന്നവനെ നോക്കി. ആ മുഖത്ത് വിവേചിച്ചറിയാനാവാത്ത ഭാവമാണ്. ചുറ്റും നിൽക്കുന്നവർ തന്നെ കുറ്റപ്പെടുത്തുന്നത് പോലെ തോന്നി. ശരീരം തളർന്നു വീഴാൻ തുടങ്ങിയതും ഭിത്തിയിലേക്ക് അമർന്നു നിന്നു. "നീ ജയിച്ചു എന്ന് കരുതണ്ടാ. നിന്റെ ഒറ്റ ഒരാളുടെ പ്രവർത്തികൊണ്ട് ജീവിതം നഷ്ടപ്പെട്ടുപോയവളാ അത്, അവളുടെ കല്യാണം നാളെ തന്നെ നടക്കും. ഒപ്പം നിന്റെയും.. ഞങ്ങൾ തീരുമാനിക്കുന്നത് പോലെ. എതിർക്കാനാണ് ഭാവമെങ്കിൽ.. നിനക്കെന്നെ അറിയില്ല," താക്കീതോടെ പറഞ്ഞുകൊണ്ട് ഏട്ടൻ ഇറങ്ങി പോയതും എല്ലാവരും അരങ്ങൊഴിഞ്ഞു. ഒന്നും ചെയ്യാൻ കഴിയാതെ നിലത്തേക്കിരുന്ന് പൊട്ടിക്കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. " ശ്രേഷ്ഠ മുറിയിലേക്ക് ഒന്ന് വരൂ. എനിക്ക് സംസാരിക്കാനുണ്ട് ." സായിയുടെ ശബ്ദം കേട്ടാണ് ഓർമകളിൽ നിന്നുണർന്നത്. എല്ലാവരും തീരുമാനിച്ചത് പോലെ വിവാഹം നടന്നു, എന്നെ സായ് വിവാഹം ചെയ്തു. സമീരയെ ജീവനും. ! സായിയുടെ പിറകെ ചെല്ലുമ്പോൾ ഉള്ളിൽ വല്ലാത്ത ഭയം തോന്നി… ഇനിയും എന്തൊക്കെ ആവും തന്നെ കാത്തിരിക്കുന്നത്! എന്നോട് സായിക്ക് പറയാനുള്ളത് എന്തായിരിക്കും ? ആരാണ് ഇന്നലെ എന്നെ ചതിച്ചത്? അനിയത്തിയെ ചതിച്ചുവെന്ന് ആരോപിക്കപ്പെട്ട എന്നെ ഭാര്യയായി സ്വീകരിക്കുവാൻ സായിക്ക് സാധിക്കുമോ? അറിയാനായി ക്ലിക്ക് ചെയ്യുക

💞 പരിണയം 💞

*Disclaimer* This is a work of fiction. Any resemblance to actual persons, living or dead or actual events is purely coincidental. കവിൾ തടത്തിലേറ്റ ശക്തമായ അടിയില്‍ നിലത്തേക്ക് ബലമില്ലാതെ മുഖ....

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
164 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
57 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
72 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
73 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 126 Days | Crush Ad Library