

Inactive· since Feb 14, 2026
- 17
- days it ran
- 2
- relaunches
Ad copy
ക്ലോക്കിലേക്ക് നോക്കിയതും കൃഷ്ണവേണിയുടെ ഹൃദയമിടിപ്പ് കൂടി. 8:30 ആവാറായി. ഇന്നാണ് പുതിയ എംഡി ചാർജെടുക്കുന്നത്. സമയം വല്ലാതെ വൈകി. ധൃതിയിൽ സാരി വാരി ചുറ്റുമ്പോൾ അവളുടെ കൈകൾ വിറച്ചു. അവസാന പിന്നും കുത്തി, ബാഗും വലിച്ചെടുത്ത് അവൾ പുറത്തേക്ക് ഓടി. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും , ഒരു നിലവിളി ശബ്ദം കാതിൽ വന്നു പതിച്ചു, " അയ്യോ മോളെ...” കൃഷ്ണവേണി ഞെട്ടിപ്പോയി, ബാഗ് താഴെയിട്ട് അവൾ അകത്തേക്ക് കുതിച്ചു. അവിടെ, തറയിൽ, എഴുന്നേൽക്കാൻ പാടുപെടുന്ന കല്യാണിയമ്മയെ കണ്ട് കൃഷ്ണവേണിയുടെ ശ്വാസം ഒരു നിമിഷം നിലച്ച് പോയി. "എന്ത് പറ്റിയതാ അമ്മേ?" അവൾ ആശങ്കയോടെ ചോദിച്ചു. "ഒന്നുമില്ല, മോളെ ," കല്യാണിയമ്മ മറുപടി പറഞ്ഞു, പക്ഷേ അവരുടെ നിറഞ്ഞ കണ്ണുകൾ മറ്റെന്തോ വിഷമം ഉണ്ടെന്ന് പറയാതെ പറഞ്ഞു. "പിന്നെ അമ്മ എങ്ങനെയാ വീണത്?" "ഞാൻ പൂമുഖത്തേക്ക് പോവാനായി അല്പം ധൃതിയിൽ നടന്നു, അപ്പോ കാലൊന്നിടറി. പക്ഷെ ഇപ്പോൾ കുഴപ്പമില്ല." "പതിയെ നടക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഞാൻ തിരികെ വരുന്നതുവരെ ഇവിടെ അടങ്ങി ഇരിക്കണം , കേട്ടല്ലോ?" കൃഷ്ണവേണി സ്നേഹപൂർവ്വം അവരെ ശകാരിച്ചു, അവളുടെ സ്വരത്തിൽ ഉത്കണ്ഠയും ആശങ്കയും നിറഞ്ഞു. പക്ഷേ, അവൾക്ക് കൂടുതൽ സമയം അവരുടെ കൂടെ നിൽക്കാൻ സാധിക്കുമായിരുന്നില്ല. എത്രയും വേഗം ഓഫീസിൽ എത്തിയേ മതിയാവുള്ളൂ. അവൾ കല്യാണിയമ്മയുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു, ബാഗ് എടുത്ത്, ജോലിക്ക് നിൽക്കുന്ന വാസന്തിയേടത്തിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് വേഗത്തിൽ പുറത്തേക്ക് നടന്നു. കേശവൻ നായരുടെ മൂന്ന് പെൺമക്കളിൽ മൂത്തവളാണ് കൃഷ്ണവേണി, അച്ഛൻ്റെ മരണശേഷം വീടിൻ്റെ ഉത്തരവാദിത്തങ്ങൾ അവൾക്ക് ഏറ്റെടുക്കേണ്ടി വന്നു. കല്യാണിയമ്മ അവിവാഹിതയായ ഒരു സ്ത്രീയാണ്. കേശവൻ നായർ അവരുടെ കാര്യസ്ഥനായിരുന്നു. ഇടതുകൈയിലെ ശേഷിക്കുറവും കാലിൻ്റെ മുടന്തും കൊണ്ട് വയ്യാതിരുന്നിട്ടും, സഹോദരന്മാർ മാറിമാറി അവരെ കൂടെ ചെല്ലാൻ വിളിച്ചിട്ടും നാഗദേവതകളും പരദേവതയും കുടികൊള്ളുന്ന തറവാട് വീട് വിടാൻ കല്യാണിയമ്മയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അവരോടുള്ള സ്നേഹവും കടമയും നിമിത്തം കൃഷ്ണവേണി അവരുടെ കൂടെ താമസിക്കാൻ തീരുമാനിച്ചു. വീട്ടിലെ കാര്യങ്ങളും ജോലിയും അവളൊരു താളത്തിൽ കൊണ്ട് പോവുകയായിരുന്നു. എന്നാൽ ഇന്ന് എല്ലാം താളം തെറ്റി. ധൃതിയിൽ ഓഫീസിലേക്ക് പോവുമ്പോൾ അവളുടെ ചിന്ത മുഴുവൻ പുതിയ എംഡിയെക്കുറിച്ച് ആയിരുന്നു. എത്ര ശ്രമിച്ചിട്ടും, അവൾ ഓഫീസിൽ എത്തുമ്പോഴേക്കും 9:15 ആയിരുന്നു. “ പുതിയ എംഡി ആള് പരുക്കനാണെന്നു തോന്നുന്നു, ആരുടെയും മുഖത്ത് സ്ഥിരം ഉണ്ടാവാറുള്ള തെളിച്ചം ഇല്ല.” ഓഫീസിൽ സാധാരണ ഉണ്ടാവുന്ന ബഹളം ഒന്നുമില്ല, പകരം അവിടെ നിറഞ്ഞ് നിന്ന നിശബ്ദത അവളുടെ പരിഭ്രമം വർധിപ്പിച്ചു. “ എംഡി ചുമതലയേറ്റു, എല്ലാവരെയും കോൺഫറൻസ് ഹാളിലേക്ക് വിളിപ്പിച്ചിരുന്നു. കൃഷ്ണവേണി മാത്രമാണ് ഇല്ലാതിരുന്നത്. എത്തിയാലുടൻ സാറിനെ ചെന്ന് കാണണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് " ജിതിൻ സർ അവളെ അറിയിച്ചു. എംഡിയുടെ ക്യാബിന് മുൻപിൽ എത്തിയപ്പോൾ അവളൊന്ന് നിന്നു. അവളുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു. ആ വാതിലിനുമപ്പുറം അവളെ കാത്തിരിക്കുന്നത് എന്തായിരിക്കും ? ഒരു ശാസന? പിരിച്ചുവിടൽ? അതോ വളരെ മോശമായ എന്തെങ്കിലുമാണോ? അറിയാനായി ക്ലിക്ക് ചെയ്യൂ.
കൃഷ്ണവേണി
♡കൃഷ്ണവേണി♡ നേരം വൈകിയ കാരണം കൃഷ്ണവേണി തിരക്കിൽ സാരി ഉടുക്കുകയായിരുന്നു. ഇന്നാണ് ഓഫീസിൽ പുതിയ എം. ഡി ചാർജ്ജെടു...
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







