

Inactive· since Apr 7, 2026
- 113
- days it ran
- 0
- relaunches
Ad copy
"രണ്ടാംകെട്ടാണെങ്കിലെന്താ.. മേലേപ്പാട്ട് നിന്നും ഇങ്ങനൊരു ആലോചന വരാന്ന് വെച്ചാല് അത് സുകൃതം തന്നെയാ.." ശങ്കരമാമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് നന്ദിക ഉമ്മറ വാതിലിൽ ചാരി നിന്നു. “എന്നാലും ശങ്കരാ.. ഇത്രയും പ്രായവത്യാസം ന്ന് പറയുമ്പോ..” അച്ഛൻ പതർച്ചയോടെ പതിയെ പറയുന്നതവൾ കേട്ടു. ആ ഉള്ളിലെ വിഷമങ്ങൾ നന്ദികയ്ക്ക് മനസിലാകുന്നുണ്ടായിരുന്നു. "ഹാ.. പത്ത് പന്ത്രണ്ടു വയസ്സിന്റെ വ്യത്യാസൊക്കെ ഇത്രേം സാരാക്കണോ..?? പിന്നെ ആദ്യ വേളിയിലെ ആ കുട്ടിയുമായി മൂന്നു ദിവസമല്ല കഴിഞ്ഞുള്ളൂ.. കൂടുതൽ ആലോചിക്കാനൊന്നൂല്ല്യാ.. ഇട്ടുമൂടാനുള്ള സ്വത്തുണ്ട് മേലേപ്പാട്ട് ഇല്ലത്ത്.. പോരാത്തേന് പയ്യൻ സർക്കാരുദ്യോസ്ഥനും.. ഇങ്ങനൊരു ബന്ധം ഇനി നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റോ..??" ശങ്കരമാമ്മ പറയുന്നത് സത്യമാണെന്ന് നന്ദികയ്ക്കും അറിയാം. അഷ്ടിക്ക് വകയില്ലാത്ത വാസുദേവൻ നമ്പൂതിരിയുടെ മകൾക്ക് ഇതിലും നല്ല ആലോചനകൾ ഒന്നും വരാൻ തരമില്ല. "ശങ്കരേട്ടൻ അവരോട് വരാൻ പറഞ്ഞോളാ.. ഇനീപ്പോ ആരെ കാക്കാനാ.. താഴേo രണ്ടെണ്ണമില്ല്യേ.." വാസുദേവന്റെ നോട്ടം കാണെ സരസ്വതി അന്തർജ്ജനം പറഞ്ഞു. അതോടെ ശങ്കരമാമ്മയുടെ മുഖം തെളിഞ്ഞു. “മ്മ് ഈ ആലോചനയുടെ പേരിൽ അയാൾക്ക് നല്ല പൈസ തടയും.. അതല്ലേ ഒരിക്കലുമില്ലാത്ത കൂടെപ്പിറപ്പ് സ്നേഹവും, അനന്തിരവളുടെ കല്യാണം നോക്കലും..” ഉമ്മറത്ത് നിന്നും അകത്തെ മുറിയിലേക്ക് കയറുമ്പോൾ അനിയത്തി ശ്രുതി പറയുന്നത് നന്ദിക കേട്ടു. “എന്തായാലും വേണ്ടില്ല.. എന്റെ നന്ദേച്ചിയുടെ വര്ഷങ്ങളുടെ പ്രണയം പൂവണിയാൻ പോകുവല്ലേ.. ഇനി മേലേപ്പാട്ട് ശ്രീഹരി നന്ദിക ദേവിയുടെ സ്വന്തം..” തന്നെ ചുറ്റി പിടിച്ചു സന്തോഷത്തോടെ പറയുന്ന അനിയത്തിയെ ഒന്ന് നോക്കാനെ നന്ദികയ്ക്ക് കഴിഞ്ഞുള്ളു. അവളുടെ മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു. നന്ദിക ദേവി.. ക്ഷയിച്ചു പോയ പൂവോത്ത് ഇല്ലത്തെ മൂത്ത മകളാണ് നന്ദിക. പ്രായമായ അച്ഛന്റെയും അമ്മയുടെയും, രണ്ടു അനുജത്തിമാരുടെയും ഏക അത്താണി. പഠിക്കാൻ വലിയ മിടുക്കി അല്ലാതിരുന്ന നന്ദിക അംഗനവാടി ടീച്ചറാണ്. അവളുടെ മനസ്സിൽ കൗമാരത്തിൽ പ്രണയം നിറച്ച ആളാണ് മേലേപ്പാട്ട് ശ്രീഹരി.. എന്നാൽ അവന്റെ പ്രണയം തന്റെ ഉറ്റ സുഹൃത്താണെന്ന് അറിയവേ തകർന്നു പോയി നന്ദിക. അതിലും അപ്പുറം അവളെ തകർത്തത്, തന്റെ ഉള്ളിലെ പ്രണയം അറിഞ്ഞു വച്ചിട്ടും പ്രിയ കൂട്ടുകാരി തന്നെ കോമാളിയാക്കി എന്നതാണ്. ““മേലേപ്പാട്ട് ശ്രീഹരിയെ മോഹിക്കാൻ അഷ്ടിക്ക് വകയില്ലാത്ത നന്ദികയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്.. ഇനി നിന്റെ നിഴൽ പോലും ഞങ്ങളിലേക്ക് എത്തരുത്..”” ഇന്ദുബാലയുടെ വാക്കുകൾ നന്ദികയുടെ ചെവിയിൽ മുഴങ്ങി.. ഉറ്റ കൂട്ടുകാരിയുടെ ചതി പൂർണമായും അവൾക്ക് ബോധ്യമായത് അന്നാണ്. അതോടെ എന്നന്നേക്കുമായി ശ്രീഹരിയെ മനസ്സിൽ നിന്നും പിഴുത് കളഞ്ഞത് ആയിരുന്നു. ഇന്ദുബാലയുടെ കഴുത്തിൽ ശ്രീഹരി താലി ചാർത്തുന്നത് ചങ്കു തകരുന്ന നോവോടെ കണ്ടു നിന്നതാണ്.. എല്ലാം മറവിയിലേക്ക് വിട്ടു കൊടുത്തക്കേ എന്നാലിപ്പോൾ വീണ്ടും അയാൾ തന്നിലേക്ക് തന്നെ എത്തിച്ചേർന്നിരിക്കുന്നു.. “ഇന്ദുബാലയെ മനസ്സിൽ കൊണ്ട് നടന്ന ശ്രീഹരിക്ക് എന്നെങ്കിലും നന്ദിക ദേവിയെ സ്വീകരിക്കാൻ കഴിയുമോ..??” ആ ചോദ്യം നന്ദികയെ ശ്വാസം മുട്ടിച്ചു. വിധി തനിക്കായി എന്തൊക്കെയോ കാത്ത് വച്ചിരിക്കുന്നതായി അവളുടെ മനസ്സ് മന്ത്രിച്ചു. അതെ സമയം, അങ്ങകലെ യക്ഷിക്കാവിൽ മഞ്ചാടിമരത്തിലെ മഞ്ചാടി മണികൾ പൊഴിഞ്ഞുകൊണ്ടിരുന്നു.. രക്തത്തുള്ളികൾ പോലെ അത് യക്ഷിയമ്മയുടെ പ്രതിഷ്ടയുടെ മേൽ പെയ്തു. അപ്പോൾ യക്ഷിയമ്മയുടെ മുഖത്ത് ഒരിക്കലുമില്ലാത്ത ഒരു തിളക്കം നിറഞ്ഞിരുന്നു. നന്ദിക ദേവി മേലേപ്പാട്ട് ശ്രീഹരിയുടെ രണ്ടാം വേളിയാകുമോ? ഇന്ദുബാലയെ മറന്നു ശ്രീഹരിക്ക് അവളെ സ്വീകരിക്കാൻ സാധിക്കുമോ? ഇനി എന്തെല്ലാം പരീക്ഷണങ്ങളാണ് നന്ദികയെ കാത്തിരിക്കുന്നത്? അറിയാനായി തുടർന്ന് വായിക്കുക!
ഭദ്രകാളിയാമം...
"രണ്ടാംകെട്ടാണെങ്കിലെന്താ.. വേളി കഴിഞ്ഞു അധിക നാളൊന്നും ആയില്ല്യാലോ..മൂന്നാം നാളിൽ ആ കുട്ടി മരിച്ചു.. മേലേപ്പാട....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







