

Inactive· since May 27, 2026
- 63
- days it ran
- 0
- relaunches
Ad copy
നാളെ ശമ്പളം കിട്ടിയാൽ കൊടുക്കാം സൗദ. പേടിക്കണ്ട കരീമുസ്താദിന്റെ ശബ്ദം നേർത്തു കാഷ്വാലിറ്റിയുടെ തിരക്കിൽ അത് നേരിയൊരു മർമ്മരം പോലെ ഹാജീക്കയുടെ കാതുകളിലെത്തി. നാളെ... നാളെ എന്ന് എത്ര നാളായി പറയുന്നു? മരുന്ന് വാങ്ങാൻ പോലും... സൗദയുടെ വാക്കുകളിൽ നിസ്സഹായത നിറഞ്ഞു അവരുടെ ഹിജാബിനുള്ളിൽ മറഞ്ഞ മുഖം ഹാജീക്കക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും ആ സ്വരത്തിലെ വേദന അയാളുടെ ഹൃദയത്തിൽ തറച്ചു. തന്റെ മകൾക്ക് ശക്തിയായ പനിയും വലിവും വന്നപ്പോൾ ഡോക്ടറെ കാണിക്കാൻ വന്ന ഖത്തീബ് ഉസ്താദ് കരീം ഭാര്യയെ സമാധാനിപ്പിക്കുകയാണ്. ഗൾഫിൽ മകന്റെ ബിസിനസ്സിൽ ലക്ഷങ്ങളുടെ നഷ്ടം കേട്ട് മനസ്സമാധാനം തേടി വന്ന ഹാജീക്കക്ക് സ്വന്തം പ്രശ്നങ്ങൾ നിസ്സാരമായി തോന്നി. പള്ളിയിലെ ഉസ്താദിന്റെ വീട്ടിൽ കണ്ട ഇരുനില ബംഗ്ലാവും കാറുകളും അയാളുടെ മനസ്സിൽ ഒരു മിഥ്യാബോധം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇവിടെ ഈ ആശുപത്രിയുടെ ഇടനാഴിയിൽ ആ മിഥ്യാബോധം തകർന്നു വീഴുകയായിരുന്നു. കമ്മിറ്റി എന്താ ഇങ്ങനെ? ഹാജീക്കയുടെ മനസ്സിൽ ചോദ്യമുയർന്നു. ശമ്പളത്തിനേക്കാളേറെ കിമ്പളം കിട്ടുന്നുണ്ടല്ലോ ഉസ്താദ് മാർക്കെന്ന് മദ്രസ്സാ സെക്രട്ടറി അസ്സൈനാർക്കയുടെ പുച്ഛം കലർന്ന വാക്കുകൾ കാതിൽ മുഴങ്ങി. ഈ ആയിരം രൂപയുടെ ഗതിയില്ലാത്ത ഉസ്താദിന്റെ അടുക്കലാണ് താൻ ലക്ഷങ്ങളുടെ നഷ്ടം പറയാൻ വന്നത്. കഴിഞ്ഞയാഴ്ച ഉപ്പ അഡ്മിറ്റായിരുന്നു ഇപ്പോൾ മോൾ. എന്നിട്ടും ഈ മനുഷ്യൻ... ഒരു നിമിഷം പോലും മുഖത്തെ പ്രശാന്തത കൈവിടാതെ... അസ്സലാമു അലൈകും ഹാജീകാ ഇവിടെയോ? ആർക്കെങ്കിലും എന്തെങ്കിലും? പ്രസന്നവദനനായി വിഷമങ്ങളേതും തൊട്ട് തീണ്ടാത്തപോലെ കരീമുസ്താദ് തൊട്ടുമുന്നിൽ. ആ പുഞ്ചിരിക്ക് പിന്നിൽ എത്ര വേദനയുണ്ട്? ലക്ഷങ്ങളുടെ കടബാധ്യതയിൽ ഉഴലുന്ന താൻ ആയിരം രൂപയ്ക്ക് പോലും വകയില്ലാത്ത ഈ മനുഷ്യനോട് എന്ത് പറയും? ഈ മുഖത്തെ പ്രശാന്തതയുടെ രഹസ്യമെന്താണ്?
ഉസ്താദ്
ഒന്നാം ക്ലാസ്സിൽ നിന്നും ക്ലാസ്സെടുത്തു കൊണ്ടിരിക്കെയാണ് കരീമുസ്താദിന്റെ ഫോണിലേക്ക് സൗദയുടെ കാൾ വന്നത്.... ക്....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







