

Inactive· since Apr 7, 2026
- 113
- days it ran
- 0
- relaunches
Ad copy
"ആ കിളവന് ഈ കിളുന്തു പെണ്ണിനെ എന്ത് ചെയ്യാനാണെന്നാ നിക്ക് മനസിലാവാത്തെ..." വിനയൻ രോക്ഷം കൊണ്ടു .... "അയാൾക്ക് എന്ത് വേണേലും ആവാലോ... ഈ വയസാം കാലത്ത് ആയാളും കുറച്ചൊന്നു സുഖിക്കട്ടെടോ..." "പിന്നെ ഈ ഷഷ്ടിപൂർത്തി കഴിഞ്ഞിരിക്കണ ആള് സുഖിക്കല്ല്യേ.... ഇത് ശുദ്ധ പോക്കിരിത്തരാണ് ... അനീതിക്കെതിരെ പോരാടാൻ ഇവിടാരൂല്ല്യ...." "ആഹ്.. പോരാടി പോരാടി നീയിപ്പോ നിക്കണത് പെരുവഴീലല്ലേ.... നിന്റത്രേം ധൈര്യം മറ്റുള്ളോർക്കില്ലെടോ ..." ചായ ഗ്ലാസ് കൊണ്ട് വന്നു കുറച്ചൂക്കോടെ ഡെസ്കിനു മുകളിലേക്ക് വച്ച് കൊടുത്തു ഗിരി.... അവരിരുവരും ഒരുമിച്ച് കോളേജിൽ പഠിച്ചതാണ്.. വേറെ ഉദ്യോഗമൊന്നും കിട്ടാണ്ടായപ്പോൾ അവന്റെ അച്ഛന്റെ ചായ കട ഏറ്റെടുത്തങ്ങു നടത്തി തുടങ്ങി.... ഈ നട്ടുച്ചക്ക് ചായ കുടിക്കാൻ വിനയൻ മാത്രേ അവിടുള്ളു... അതാണ് ഈ തുറന്നു സംസാരം... "ആ അതന്നാ ഞാനും പറയണേ.. ധൈര്യം വേണം... അല്ലാണ്ട് ആണായിട്ട് ജീവിച്ചിട്ടെന്ത് കാര്യം... "നീയും ആ ഇല്ലത്തെ തന്നെയല്ലേ വിനയാ.... കെട്ടാൻ പോണത് നിന്റമ്മവാനും ... വയസു മുപ്പത്തഞ്ചായിട്ടും നീ ഇങ്ങനെ നടന്നോ.. അറുപതു കഴിഞ്ഞ നിന്റെ അമ്മാവൻ ദേ മൂന്നാമത് കെട്ടാൻ പോണു ... ഗിരിയുടെ സംസാരത്തിൽ വിനയന്റെ രോക്ഷം തിളച്ചു ... ഒറ്റവലിക്ക് ആ ചൂട് ചായ കുടിച്ചു തീർത്തിട്ട് നേരെ പോയത് തൃപ്പക്കോട്ടേക്കാണ് ... അവിടത്തെ മൂപ്പിലാൻ ശങ്കരാടിയെ കാണാൻ ... ചെല്ലുമ്പോൾ ഉച്ചയൂണും കഴിഞ്ഞു നീട്ടിയൊന്നു മുറുക്കി കോലായിലെ ചാരുകസേരയിൽ കിടപ്പുണ്ട് അയാൾ .. കണ്ടതേ പെരുവിരൽ തൊട്ടങ്ങ് അരിച്ചു കയറി വിനയന് ... എങ്കിലും പടി കയറിയപ്പോൾ മുണ്ട് അഴിച്ചിട്ടിരുന്നു .... ലൈബ്രറിയിൽ നിന്നും എടുത്തൊരു പുസ്തകം കക്ഷത്തിലേക്ക് വച്ചു കൊണ്ട് കറുത്ത വട്ട കണ്ണടയും നേരെ വച്ചൊന്നു മുരടനക്കി ... ആ ചാരു കസേരയുടെ പടിയിൽ പിടിച്ചയാൾ എഴുന്നേറ്റിരുന്നു .... വായിൽ കിടന്ന മുറുക്കാൻ ഒന്നൂടി ചവച്ച് അരികിലിരുന്ന കോളാമ്പി എടുത്ത് അതിലേക്ക് കാർപ്പിച്ചു തുപ്പി ... "മ്മ്...ന്താ ...." അവനെ കണ്ട നിരസം അപ്പാടെയുണ്ട് മുഖത്ത് ... നേരെ ഇളയ അനുജത്തിയുടെ മകനാണ് ... ജാതിയിൽ പോലും കൂട്ടാൻ കൊള്ളാത്തവാൻ ... കുറെ അടിയാളന്മാരെ കൂട്ടി രാഷ്ട്രീയം കളിച്ചു നടപ്പല്ലേ ... പുറത്താക്കീതാണ് തറവാട്ടീന്ന്.... പിണ്ഡം വയ്ക്കരുതെന്ന് അനുജത്തി കാല് പിടിച്ചു പറഞ്ഞത് കൊണ്ട് മാത്രം ഇവിടെ ഇങ്ങനെ വന്നു നിൽക്കുന്നു..... "ശങ്കരമ്മാമ്മ വിവാഹം കഴിക്കാൻ പോവാണെന്നു കേട്ടു....." മക്കൾ ആണെങ്കിലും മരുമക്കൾ ആണെങ്കിലും നേർക്ക് നേരെ നിന്ന് സംസാരിക്കുന്നത് അയാൾക്ക് പണ്ടേ ഇഷ്ടല്ല ... "കേട്ടത് നേരാണ് അടുത്തയാഴ്ച പുടവ കൊടുക്കും ... നിന്നെ ക്ഷണിക്കണ്ടാന്നാ കരുത്യേ.. ഇനീപ്പോ അറിഞ്ഞു കേട്ട സ്ഥിതിക്ക് വന്നു കല്യാണം ഉണ്ടിട്ട് പോകാം..." "നാണമില്ലേ ശങ്കരമ്മാമേ.... മക്കള് കെട്ടാറായി നിക്കുമ്പോ ഒരു കല്യാണം ... ഇനീപ്പോ അങ്ങനെ ആയിരുന്നൂച്ചാലും ഇത്രേം ചെറിയൊരു പെൺകുട്ടിയെ ... മ്മടെ ചിത്രെനേക്കാളും ഇളെതല്ലേ ആ കുട്ടി .... അതിന്റെ ഗതികേട് മുതലെടക്കാ നിങ്ങള്.... നാട്ടാരൊക്കെ പറയണ കേട്ടാ തൊലി ഉരിഞ്ഞു പോകും ...." https://malayalam.pratilipi.com/story/jrg4nhx7pfi0?location=fb-post&language=MALAYALAM&utm_source=facebook&utm_campaign=malayalam_scheduler&redirectToReader=true&version=10112024
വേളി...
@copyright protected "ആ കിളവന് ഈ കിളുന്തു പെണ്ണിനെ എന്ത് ചെയ്യാനാണെന്നാ നിക്ക് മനസിലാവാത്തെ..." വിനയൻ രോക്ഷം കൊണ്ടു .... "അയാൾക്ക....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







