Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since Jun 30, 2026

29
days it ran
0
relaunches

Ad copy

" എനിക്ക് ഭാമ വീട്ടിൽ സാരി ഉടുക്കുന്നതാണ് ഇഷ്ടം. ഭാമയ്ക്ക് അതിൽ എന്തെങ്കിലും പ്രയാസം ഉണ്ടോ ?" ആ ചോദ്യത്തിൽ ഒന്ന് ഞെട്ടി വിറച്ചു പോയി ഭാമ. ആദ്യമായി ആണ് ഈ സ്വരം ഇങ്ങനെ ഇത്ര അടുത്ത് കേൾക്കുന്നത്. ' മേൽപ്പത്തൂരിലെ കൊമ്പൻ... ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട് ഈ ആളുടെ ഗൗരവവും ദേഷ്യവും. കാശിനാഥന്റെ ആലോചന വരുന്നത്. മേല്പത്തൂരിൽ നിന്നും ആലോചന വന്നപ്പോൾ ഭാമയുടെ വീട്ടുകാർക്ക് മറ്റൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു, അത്രയും വലിയ തറവാട്ടുകാരാണവർ. ഒപ്പം കാശിനാഥന്റെ നല്ല സ്വഭാവവും. അവന്റെ ഇഷ്ടപ്രകാരമാണ് ഈ കല്യാണാലോചന എന്ന് ഭാമ അറിഞ്ഞിരുന്നു. അതിനപ്പുറം അവൾക്ക് കാശിനാഥനെ കുറിച്ച് ഒന്നുമറിയില്ല. വിവാഹം ഉറപ്പിക്കുന്നതിന് മുൻപും, അതിനു ശേഷവും ഇരുവർക്കും ഒന്ന് സംസാരിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല. ക്ഷേത്രത്തിൽ വരുമ്പോഴൊക്കെ കണ്ണെടുക്കാതെ നോക്കിനിന്നു പോയിട്ടുമുണ്ട്.കാശിനാഥൻ എന്നുള്ള പേരിനോടുള്ള ആകർഷണമോ അതോ ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഒരാളുടെ നിഴൽ കാണുമ്പോൾ എത്തിനോക്കുന്ന തൻറെ മനസ്സോ.. എന്താണെന്നറിയില്ല ആ പേര് കേൾക്കുമ്പോൾ ആ നിഴൽ കാണുമ്പോഴേ തൻ്റെയുള്ളിൽ ഒരു കടലിരമ്പം തന്നെ ഉണ്ടാവാറുണ്ട്. ' " ഭാമ ചോദിച്ചത് കേട്ടില്ലെന്നുണ്ടോ. ?" വീണ്ടും അവൻറെ ശബ്ദം ഉയർന്നപ്പോൾ ഞെട്ടലോടെ ഇല്ലെന്ന് തലയാട്ടി. " എങ്കിൽ വീട്ടിൽ സാരി ഉടുത്താൽ മതി" അധികാരത്തോടെ... അവകാശത്തോടെ തൻറെ മുന്നിൽ വന്നു പറഞ്ഞവനെ തല ഉയർത്തി ഒന്ന് നോക്കാനോ ഒരു വാക്ക് മിണ്ടാനോ അവൾക്ക് കഴിഞ്ഞില്ല. " പിന്നെ നീ ഇപ്പോൾ മേൽപ്പത്തൂരിലെ കാശിനാഥന്റെ ഭാര്യയാണ്. ആ ചിന്ത എന്നും നിൻറെ മനസ്സിൽ ഉണ്ടാവണം. എൻറെ ഭാര്യ തല ഉയർത്തി നിൽക്കുന്നതാണ് എനിക്കിഷ്ടം. " ഇവിടെ അടുക്കളയിൽ സഹായത്തിന് ഒരു ചേച്ചിയുണ്ട്. പുറം പണിക്കും ഒരാളുണ്ട്. എന്നാലും അമ്മയെ പണികളിൽ സഹായിക്കണം. നല്ലൊരു ഭാര്യ മാത്രമല്ല... നല്ലൊരു മരുമകൾ കൂടി ആവണം ഭാമ." കാശിനാഥന്റെ ഉറച്ച വാക്കുകളിൽ അറിയാതെ തലയാട്ടിപ്പോയി ഭാമ. " എങ്കിൽ കുളിച്ചിട്ട് താഴേക്ക് വാ... " കാശിനാഥൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിപ്പോയി. ബെഡിൽ എടുത്ത് വെച്ച വസ്ത്രങ്ങളിലേക്ക് നോക്കി പാമം ഒരു നിമിഷം നിന്നു.. ഒരു ചുരിദാർ ആണ്. കാശിനാഥൻ പറഞ്ഞിട്ട് പോയ കാര്യങ്ങൾ മനസ്സിലേക്ക് വന്നതും അവൾ ആശങ്കയോടെ ബെഡിലേക്ക് ഇരുന്നു പോയി. പല ചോദ്യങ്ങളും മനസ്സിൽ അലയടിച്ചു. കാശി ഏട്ടൻ ആഗ്രഹിക്കുന്നതുപോലെ ഒരു ഭാര്യയാവാൻ തനിക്ക് സാധിക്കുമോ ? കലുഷിതമായ മനസ്സോടെ അവൾ വസ്ത്രങ്ങൾ എടുത്ത് കുളിമുറിയിലേക്ക് കയറി. കാശിനാഥന്റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് മാറാൻ ഭാമയ്ക്ക് സാധിക്കുമോ ? അതോ പുതിയ അന്തരീക്ഷം അവളെ ശ്വാസം മുട്ടിക്കുമോ ? അറിയാനായി ക്ലിക് ചെയ്യൂ...

താലി 💞 A romantic story 💞 completed 💞

ഭാഗം 1 : ഭാമ കാറിൽ ഇരുന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി. പുറകിലേക്ക് മിന്നി മായുന്ന മരങ്ങളും വീടുകളും. അതിൽ മുഴ.....

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
165 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
58 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
73 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 29 Days | Crush Ad Library