

Inactive· since Apr 3, 2026
- 117
- days it ran
- 0
- relaunches
Ad copy
നിത്യ സൗദാമിനിയമ്മയെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു... "വായ മൂടെടി...." സൗദാമിനിയമ്മ അവൾക്ക് നേരെ കൈ വീശി... അമ്മയുടെ തല്ലിൽ നിന്ന് ഒഴിഞ്ഞു മാറി നിത്യ ഹാളിലേക്ക് പാഞ്ഞു... "മുത്തശ്ശാ....." നടുമുറ്റത്തേക്ക് ഓടി വന്നു തൂണിൽ പിടിച്ച് കൊണ്ട് മുത്തച്ഛനെ നോക്കി നിത്യ... അവിടെ തിണ്ണയിൽ ഇരുന്നു എന്തോ നോക്കുകയാണ് മുത്തച്ഛൻ നാരായണൻ മാഷ്... "എനിക്കിപ്പോൾ കല്യാണം വേണ്ട മുത്തശ്ശാ....." ശാഠ്യം പോലെ നിത്യ പറഞ്ഞു.. നാരായണൻ മാഷ് കണ്ണുകൾ മാത്രം ഉയർത്തി അവളെ നോക്കി. കൃത്യമായ താക്കീത് ഉണ്ട് അതിൽ... "അതൊന്നും പറഞ്ഞാല് പറ്റില്ല... ബ്രോക്കർ ദിനേശൻ ഇന്ന് കൂട്ടരേ കൊണ്ട് വരാമെന്ന് ഏറ്റുപോയി... അതും അല്ല ഈ ചിങ്ങത്തിന് മുൻപ് നടത്തണം..." "എനിക്ക് കല്യാണം വേണ്ട...." നിത്യ ചിണുങ്ങി... "പറഞത് മനസ്സിലായില്ലേ കുട്ട്യേ... ഈ ചിങ്ങത്തിന് മുൻപ് നടത്തണം... ഇല്ലെങ്കിൽ പിന്നെ മംഗല്യ യോഗം ഇല്ല....." നാരായണൻ മാഷ് ദീർഘ നിശ്വാസത്തോടെ പറഞ്ഞു... "എങ്കിൽ കല്യാണം വേണ്ട... അത്രയല്ലേ ഉള്ളൂ..... ഞാൻ കല്യാണം കഴിക്കാതെ ജീവിച്ചോളാം...." നിത്യ മുത്തച്ഛൻ്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.. നിത്യയുടെ അച്ഛൻ അവൾക്ക് അഞ്ച് വയസുള്ളപ്പോൾ മരിച്ചതാണ്... അതിന് ശേഷം സൗദാമിനിയെയും രണ്ട് മക്കളെയും നോക്കിയത് നാരായണൻ മാഷാണ്... നിത്യക്ക് ഒരു അനിയത്തി കൂടിയുണ്ട് വിദ്യ... പ്ലസ് ടൂവിൽ പഠിക്കുന്നു... "അവരിപ്പോൾ ഇങ്ങെത്തും കുട്ടി. പതിനൊന്ന് മണിക്ക് വരുമെന്നാ ആ ദിനേശൻ പറഞ്ഞത്....." നാരായണൻ മാഷ് അതും പറഞ്ഞു എഴുന്നേറ്റു. ഒരു കൂടയിൽ നിറയെ മുല്ലപ്പൂക്കളുമായി വിദ്യ അവിടേക്ക് വന്നു. മുറ്റത്ത് ഒരു കോണിൽ നിത്യക്ക് ഒരു പൂന്തോട്ടം ഉണ്ട്. മുല്ലയും പിച്ചിയും പനിനീരും നിത്യ അവിടെ വെച്ച് പിടിപ്പിച്ചിട്ടുണ്ട്... വീർപ്പിച്ചു വെച്ച മുഖത്തോടെ നിത്യ മുഖം കുനിച്ചിരുന്നു... "എന്താ നിത്യേച്ചിക്ക് പറ്റിയത്.... മുഖത്ത് ഒരു തെളിച്ചം ഇല്ലല്ലോ...." വിദ്യ അവളുടെ അടുത്തേക്ക് വന്നിരുന്നു... വിദ്യയുടെ കൈയിലെ കൂടയിൽ നിന്ന് മുല്ലപ്പൂ എടുത്ത് മൂക്കോട് ചേർത്ത് ഗന്ധം വലിച്ചെടുത്തു നിത്യ... "മുത്തശ്ശന് ഈ ആലോചന ബോധിച്ച മട്ടാണ്....." നിത്യ പറഞ്ഞു... "നല്ല ബന്ധം ആണത്രേ... ഈ കല്യാണം നടന്നാൽ ചേച്ചിയുടെ ഭാഗ്യമാണ് എന്നാ മുത്തശ്ശൻ അമ്മയോട് പറയുന്നത് കേട്ടത്...." വിദ്യ സ്വകാര്യം പോലെ പറഞ്ഞു... "എനിക്ക് ഈ ഭാഗ്യം വേണ്ടെങ്കിലോ...." നിത്യ ചുണ്ട് കൂർപ്പിച്ചു... "ഏതായാലും കണ്ട് പോകട്ടെ ചേച്ചി... ചിലപ്പോൾ കാണാൻ വരുന്നത് ദുൽക്കർ സൽമാൻ വല്ലോം ആണെങ്കിലോ...." വിദ്യ കളിയോടെ ചോദിച്ചു... "പൊയ്ക്കോ അവിടുന്ന്... എൻ്റെ ചങ്ക് കത്തുകയാ... എങ്ങനെയുള്ള ആളാണോ ആവോ... മൊരടൻ ആയിരിക്കുമോ.... അതോ കർക്കശക്കാരൻ ആയിരിക്കുമോ... ഫ്രണ്ട്‌ലി ആയിരിക്കുമോ.. അതോ ഗൗരവക്കാരൻ ആയിരിക്കുമോ..' നിത്യ ആലോചനയോടെ ചോദിച്ചു. "നിത്യേ....." അടുക്കളയിൽ നിന്ന് അമ്മയുടെ വിളി കേട്ടതും നിത്യ ചാടി എഴുന്നേറ്റ് ഓടി... "നീ ഈ കുപ്പായം മാറ്റിക്കെ... എന്നിട്ട് നല്ലൊരണ്ണം എടുത്തുടുക്ക്...." അമ്മ കർക്കശമായി പറഞ്ഞു. നിത്യ താൻ ഇട്ട കുപ്പായത്തിലേക്ക് നോക്കി. പഴയ ദാവണിയാണ്. ബ്ലൗസ് പിഞ്ഞി പോയിട്ടുണ്ട്... "എനിക്ക് ഈ കല്യാണം വേണ്ട അമ്മേ...." നിത്യ വീണ്ടും പറഞ്ഞു... "അച്ഛൻ്റെ ബുദ്ധിമുട്ട് നീ കാണുന്നത് അല്ലേ മോളെ... ആകെ അരിഷ്ട്ടിച്ചാണ് ജീവിക്കുന്നത്... അച്ഛൻ്റെ ചങ്ക് കത്തുന്നത് എനിക്ക് കാണാം.. ആരെങ്കിലും ഒരാളെയെങ്കിലും സുരക്ഷിതമായ ഒരിടത്ത് ഏൽപ്പിക്കാൻ ഓടി നടക്കുകയാണ്... ഈയിടെയായി മരിച്ചു പോകുമോ എന്ന പേടി അച്ഛൻ്റെ മനസിൽ കുടുങ്ങി കിടക്കുന്നുണ്ട്. അച്ഛന് വല്ലതും പറ്റിയാൽ നമുക്ക് ആരും ഇല്ലല്ലോ... ആ പേടിയാണ് മനസ് നിറയെ.....' അമ്മ പാതകത്തിന് മുകളിലേക്ക് ഇരുന്നു... "അയ്യോ എൻ്റെ അമ്മക്കിളി സീരിയസ് ആയോ...." നിത്യ അമ്മയുടെ അടുത്തേക്ക് വന്നു ആ താടിത്തുമ്പിൽ പിടിച്ച് ഉയർത്തി... "അമ്മ വിഷമിക്കണ്ട... വരുന്നത് ഏത് കോന്തൻ ആയാലും ഞാൻ കെട്ടാം...." നിത്യ ചിരിയോടെ പറഞ്ഞു... തൻ്റെ മുറിയിലേക്ക് പോയി നിത്യ നല്ലൊരു ദാവണി എടുത്തിട്ടു. നീളൻ മുടി കോതി കൊണ്ട് നിന്നപ്പോൾ വാതിൽ തുറന്നു വിദ്യ അവിടേക്ക് വന്നു. മുല്ലപ്പൂ കോർത്ത മാല മേശപ്പുറത്ത് വെച്ചു... "മുടിയിൽ ചൂടണം... ഞാൻ ചേച്ചിക്ക് വേണ്ടി കഷ്ടപ്പെട്ട് പറിച്ചു കോർത്തെടുത്തതാ...." വിദ്യ പറഞ്ഞു.
Read Full Story Now
മധുരമീ പ്രണയം ❤️ "ഇപ്പൊൾ കല്യാണം കഴിച്ചില്ലെങ്കിൽ എന്താ ചത്ത് പോകുമോ...." നിത്യ സൗദാമിനിയമ്മയെ രൂക്ഷമായി നോക്കി .....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







