

Inactive· since Apr 7, 2026
- 113
- days it ran
- 0
- relaunches
Ad copy
"ഏട്ടന് നിന്നെ ഇഷ്ട്ടമാകുമെന്ന് തോന്നുന്നില്ല ദേവി. നിന്റെ നിറം.." പറഞ്ഞു വന്നത് ആരതി പാതി വഴിയിൽ നിർത്തിയെങ്കിലും, അവളുടെ വാക്കുകൾ ഒരു കാർമേഘത്തെ പോലെ ശ്രീദേവിയെ ശ്വാസം മുട്ടിച്ചു. ആ വാക്കുകൾ ഒരു കാരമുള്ള് പോലെ അവളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവുകളുണ്ടാക്കി. "നിനക്കറിയാലോ.. ഇതുവരെ ഏട്ടൻ നോക്കിയിട്ടുള്ള പെൺപിള്ളേർ ഒക്കെയും അത്രയും സുന്ദരികളാ. ഏട്ടന്റെ ഗ്ലാമറിന് അവരൊക്കെ വീഴുകയും ചെയ്യും. ആ സ്ഥാനത്ത് ഏട്ടൻ നിന്നെയൊന്ന് നോക്കിയിട്ടുണ്ടോ എന്നുപോലും സംശയമാ," തന്റെ മുന്നിൽ നിറകണ്ണുകളോടെ ഇരിക്കുന്ന ശ്രീദേവിയെ കാണെ വിഷമം തോന്നി എങ്കിലും, അവളിനിയും പ്രതീക്ഷ വച്ചു പുലർത്താത്തതാണ് നല്ലതെന്ന് ആരതിക്ക് തോന്നി. ശ്രീദേവിയും ആരതിയും ഇണ പിരിയാത്ത കൂട്ടുകാരാണ്. ഇരുവരും ഇപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ആരതിയുടെ സഹോദരനാണ് ആദർശ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷന് ചേർന്നപ്പോഴാണ് അവൾ ആദ്യമായി ആദർശിനെ ശ്രദ്ധിക്കുന്നത്. നല്ല വെളുത്ത് ചുവന്നു, ആരെയും മയക്കുന്ന ഭംഗിയുള്ള ചിരിയും, അപ്പോൾ വിരിയുന്ന നുണക്കുഴികളുമുള്ള ആദർശ് ആ നാട്ടിലെ പെൺകുട്ടികൾക്കിടയിൽ ഒരു ചർച്ച വിഷയം ആയിരുന്നു. ആദ്യമൊന്നും കാര്യമാക്കിയില്ല എങ്കിലും പോകെ പോകെ അവൻ ശ്രീദേവിയുടെ ഹൃദയത്തിലും സ്ഥാനം പിടിച്ചു. പക്ഷേ തന്റെയുള്ളിൽ അവനോടായി മുളപൊട്ടിയ സ്നേഹം അവൾ ആരതിയോട് പോലും പറഞ്ഞില്ല. തന്റെ അല്പം ഇരുണ്ട നിറവും, കറുകറുത്ത് കുറുകിയ മുടിയും, ഉണ്ടക്കണ്ണും, തടിച്ച ശരീരവും ആയിരുന്നു ആ ഉൾവലിയലിന്റെ കാരണം. പൊതുവേ അപകർഷതാബോധമുള്ള ശ്രീദേവി, താൻ ഒരിക്കലും ആദർശിനെ പോലൊരാൾക്ക് ചേരുന്നതല്ല എന്ന് സ്വയം വിശ്വസിച്ചു. അവനെ മറക്കാൻ ശ്രമിച്ചു. പക്ഷേ വിചാരിച്ച പോലെ അതത്ര എളുപ്പമല്ലന്ന് അവൾക്ക് മനസിലായത് അന്നാണ്,, ശ്രീദേവി ഋതുമതിയായ ചടങ്ങായിരുന്നു അന്ന്. ബന്ധുക്കളും നാട്ടുകാരും ഒക്കെ പങ്കെടുത്ത ആ ചടങ്ങിൽ ആദർശും ആരതിയും കുടുംബവും ഉണ്ടായിരുന്നു. എല്ലാവരോടും ചിരിച്ചു സംസാരിച്ചു നിൽക്കുന്ന സമയത്ത് ഒരു മിന്നായം പോലെ കണ്ട അവന്റെ രൂപത്തിൽ ശ്രീദേവിയുടെ ശ്വാസം വിലങ്ങി, പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങൽ അവളുടെ ശരീരമാകെ പടർന്നു. അന്നുവരെ ഉള്ളിൽ സ്വയം പറഞ്ഞു പഠിപ്പിച്ച ഏറ്റവും വലിയ കള്ളം, ചില്ലുപാത്രം പോലെ നിലം പരിഷായവൾക്ക് മുന്നിൽ വീണുടയുകയായിരുന്നു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാതെ ശ്രീദേവി തന്റെ മുറിയിലേക്ക് ഓടി കയറി. ""നീയവനെ പ്രണയിക്കുന്നുണ്ടോ??"" ആ ചോദ്യം അവളെ ചുറ്റി വരിഞ്ഞു. അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഉള്ളിൽ തിളച്ചു മറിയുന്ന പ്രണയം അവളെ പാടെ തളർത്തി. ശ്രീദേവിയെ കാണാതെ അന്വേഷിച്ചു വന്ന ആരതി കാണുന്നതും അവളുടെ ഈ അവസ്ഥയാണ്. തന്റെ കൂട്ടുകാരിയുടെ ഉള്ളം മനസിലാക്കാൻ അവൾക്ക് പെട്ടന്ന് കഴിഞ്ഞു. "നിന്റെ കാര്യം ഞാൻ ഏട്ടനോട് പറഞ്ഞേനെ.. പക്ഷേ ഇതറിയുമ്പോൾ ഏട്ടൻ നമ്മളെ പരിഹസിക്കുകയെ ഉള്ളു. നീ ഏട്ടനെ മറക്കുന്നതായിരിക്കും പെണ്ണേ നല്ലത്. അല്ലാതെ ഏട്ടൻ നിന്നെ വെറുതെ പോലും പ്രേമിക്കും എന്ന് എനിക്ക് തോന്നുന്നില്ല," ആരതിയുടെ വാക്കുകൾ ശ്രീദേവിയുടെ ഹൃദയത്തെ ഏറെ മുറിപ്പെടുത്തി. അവളുടെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. "ഞാൻ.. ഞാൻ കറുത്തതായതുകൊണ്ടാണോ??" ഹൃദയം തകർന്ന ചോദ്യം. യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴും ശ്രീദേവിക്ക് അതത്ര എളുപ്പമായിരുന്നില്ല. എങ്ങനെയാണ് ആ പന്ത്രണ്ട് വയസ്സുകാരിക്ക് അവളുടെ ആദ്യ പ്രണയത്തെ അങ്ങനെ വേണ്ടന്ന് വയ്ക്കാൻ കഴിയുക? പന്ത്രണ്ടാം വയസ്സിൽ ശ്രീദേവിയിൽ മുളപൊട്ടിയ പ്രണയം അവൾക്ക് സ്വന്തമാകുമോ? ശ്രീദേവിയുടെ ജീവിതത്തിൽ ആരതിയുടെ സാന്നിധ്യം അവളുടെ സ്വപ്നങ്ങൾക്ക് തടസ്സമാണോ, അതോ ശ്രീദേവിയുടെ തന്നെ ഉള്ളിലെ ഭയത്തിൻ്റെ പ്രതിഫലനമാണോ? അറിയാനായി ക്ലിക്ക് ചെയ്യുക
അവിഹിതം 🥀 ( 𝙲𝙾𝙼𝙿𝙻𝙴𝚃𝙴𝙳)
പാർട്ട് 1..... "വിട്ടേ ആദിയേട്ട… ആദിയേട്ടാ വിടാൻ… ദൈവമേ ആരേലുംകാണും… ആദിയേ…." വാക്കുകൾക്കു പൂർണ്ണതയേകും മുന്നേ ഉമ...
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







