Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since Jun 17, 2026

42
days it ran
0
relaunches

Ad copy

"ഈ വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ല.. എന്നെക്കാളും ഇത്രയും പ്രായവ്യത്യാസമുള്ള ഒരാളെ സ്വീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്..” വിവാഹവേദിയിൽ വധുവിന്റെ ശബ്‌ദം മുഴങ്ങിയതും ഒരു നിമിഷം അവിടമാകെ നിശബ്ദത പടർന്നു. നാദസ്വരമേളം നിലച്ചു. അടുത്ത നിമിഷം കല്യാണം കൂടാൻ വന്നവർക്കിടയിൽ മുറുമുറുപ്പുകൾ ഉയർന്നു. "ഇക്കാര്യം ഞാൻ വീട്ടിൽ പലതവണ പറഞ്ഞതാണ്, അവർ നിർബന്ധിച്ചത് കൊണ്ടാണ് എനിക്ക് ഇവിടം വരെ വരേണ്ടി വന്നത്.." അരുണിമ എന്ന ആ പെൺകുട്ടി പറഞ്ഞു നിർത്തി. "ഡീ.... ധിക്കാരം കാണിക്കുന്നതിന് ഒരു പരിധിയുണ്ട്.." അവളുടെ അച്ഛൻ ദേഷ്യത്തിൽ അലറിക്കൊണ്ട് അവളെ തല്ലാനായി മുന്നോട്ട് വന്നതും വരന്റെ അച്ഛൻ ശശീന്ദ്രൻ അയാളെ തടഞ്ഞു. "ഇവിടെ വച്ച് തല്ലും വഴക്കും ഒന്നും വേണ്ട.. മോൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞ സ്ഥിതിക്ക്‌ ഇനി നിർബന്ധിക്കുകയും വേണ്ട.. ഞങ്ങൾക്കും ഈ വിവാഹത്തിന് ഇനി താല്പര്യം ഇല്ല.." ശാന്തവും എന്നാൽ ദൃഢവുമായ ആ സ്വരം കേട്ടപ്പോൾ അരുണിമയുടെ അച്ഛൻ അവളെയും പിടിച്ചുവലിച്ചുകൊണ്ട് മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോയി. എല്ലാം കണ്ടു നിൽക്കുകയായിരുന്ന ഗൗരിയുടെ കണ്ണുകൾ അപ്പോൾ നീണ്ടത് മണ്ഡപത്തിൽ തലകുനിച്ചിരിക്കുന്ന ശരത്തിൽ ആയിരുന്നു. പണ്ട് ട്യൂഷൻ ക്ലാസ്സിൽ പേടിപ്പിച്ചിരുന്ന സാർ.. അവന്റെ ആ ഇരിപ്പ് കാണെ അവൾക്ക് വല്ലാത്ത ദയ തോന്നി. അവൾ ഗൗരി... തന്റെ ജ്യേഷ്ഠത്തി ഗംഗയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അവൾ ആ മണ്ഡപത്തിൽ എത്തിയത്. ഗംഗയുടെ വരൻ ശരണിന്റെ ജ്യേഷ്ഠൻ ശരത്തിന്റെ വിവാഹം കൂടി ഇതേ പന്തലിൽ വെച്ച് നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഇനി ചേച്ചിയുടെ വിവാഹം നടക്കുമോ എന്ന ആശങ്കയിലായിരുന്നു എല്ലാവരും. ആ സമയത്താണ് ശശീന്ദ്രൻ ഗൗരിയുടെ അച്ഛൻ വിനയന് നേരെ നടന്നടുത്തത്. "ഈ ഒരവസ്ഥയിൽ വിനയൻ ഞങ്ങളെ സഹായിക്കണം.. വിനയന്റെ ഇളയ മകളെ കൂടി ഞങ്ങളുടെ മരുമകളായി തരണം.. ശരത്തിന്റെ വധുവായിട്ട്." ആ ചോദ്യം കേട്ട് ഗൗരി ഞെട്ടിത്തരിച്ചുപോയി. 'എന്നെയാണോ... ഞാനോ?' അവളുടെ ഹൃദയം നിലച്ചു. എന്നാൽ ഉയർന്ന ശമ്പളമുള്ള സർക്കാർ ഉദ്യോഗസ്ഥൻ, വലിയ ചിലവുകളില്ലാതെ രണ്ടാമത്തവളുടെയും വിവാഹം... വിനയന്റെ മനസ്സിൽ ലാഭക്കണക്കുകൾ തെളിഞ്ഞു. "എനിക്ക് സമ്മതമാണ്.." വിനയന്റെ മറുപടിയിൽ ഗൗരിയുടെ ശ്വാസം വിലങ്ങി. "വേണ്ടച്ഛാ... എനിക്ക്... എനിക്ക് പറ്റില്ല..." അടുത്തേക്ക് വന്ന അച്ഛന്റെ മുൻപിൽ അവൾ കൈകൂപ്പി കരഞ്ഞു. "മിണ്ടരുത് നീ.. നിന്റെ ചേച്ചിയുടെ ജീവിതം രക്ഷിക്കാൻ കിട്ടിയ അവസരമാണിത്.. മര്യാദയ്ക്ക് എന്റെ കൂടെ വാ.." അവളെ നിർബന്ധിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുപോകുമ്പോൾ ആ അച്ഛൻ അവളുടെ കണ്ണുനീർ കണ്ടില്ല. ഒരു സാധാരണ പച്ച ചുരിദാറിൽ, ഒരു തരി പൊന്നുപോലുമില്ലാതെ ഗൗരി ആ കതിർമണ്ഡപത്തിൽ ഇരുന്നു. താലി കെട്ടുമ്പോഴോ സിന്ദൂരം ചാർത്തുമ്പോഴോ ശരത്ത് അവളുടെ മുഖത്തേക്ക് നോക്കിയതേയില്ല. ഒരേ പന്തലിൽ രണ്ട് വിവാഹങ്ങൾ നടന്നു. ഒന്ന് ആഘോഷമായി, മറ്റൊന്ന്ത്യാഗവും. വിവാഹ സദ്യയ്ക്ക് മുന്നിലിരിക്കുമ്പോൾ ഗൗരിക്ക് തൊണ്ടയിൽ നിന്ന് ആഹാരം ഇറങ്ങിയില്ല. ചുറ്റും നോക്കിയപ്പോൾ ആരും തനിക്ക് തുണയായി ഇല്ലെന്ന സത്യം അവളെ വേദനിപ്പിച്ചു. യാത്ര പറഞ്ഞു പിരിയാൻ നേരം, ഒരു ആശ്വാസ വാക്കിനായി അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ ഗൗരി ഒരു ചേർത്ത് പിടിക്കൽ പ്രതീക്ഷിച്ചു. എന്നാൽ, "അവിടെ ചെന്നിട്ട് നിന്റെ ചേച്ചിയ്ക്ക് നാണക്കേടുണ്ടാക്കാൻ നിൽക്കരുത്.. അവിടെയുള്ളവർ പറയുന്നതൊക്കെ അക്ഷരം പ്രതി അനുസരിച്ചോളണം. പറഞ്ഞത് മനസ്സിലായോ...." അമ്മയുടെ വാക്കുകൾ അവളുടെ നെഞ്ചിൽ ഇടിത്തീ പോലെയാണ് തറച്ചത്. ആ നിമിഷം അവൾക്ക് ചുറ്റുമുള്ളതെല്ലാം ഇരുട്ടിലായതുപോലെ തോന്നി. സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കേണ്ടവൾ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അപരിചിതമായ ഒരു ലോകത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. സ്വന്തം അച്ഛൻ ബലി നൽകിയ ഗൗരിയുടെ ജീവിതം എന്താകും? അവളെ ഒരു ഭാര്യയായി അംഗീകരിക്കാൻ ശരത്തിന് കഴിയുമോ? ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞ അവളുടെ വിധി അവളെ കാത്തിരിക്കുന്നത് സന്തോഷമോ കണ്ണുനീരോ? അറിയാൻ തുടർന്ന് വായിക്കുക!

പ്രാണൻ

Part 1 ഗൗരി കോളേജിൽ കഴിഞ്ഞ് വന്ന് പിന്നാമ്പുറത്തേ പൈപ്പിൽ നിന്ന് കാൽ കഴുകി അടുക്കള പുറം വഴി അകത്തേക്ക് കയറി. "ആ വന്ന...

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
163 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
56 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
71 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 42 Days | Crush Ad Library