

Inactive· since Dec 28, 2025
- 185
- days it ran
- 0
- relaunches
Ad copy
"നല്ല ഫ്രഷ് പീസാ സാറേ.. പതിനെട്ട് തികഞ്ഞതേ ഉള്ളൂ. ആരും ഇതുവരെ തൊട്ട് നോക്കിയിട്ടില്ല.." വേശ്യാലയത്തിന്റെ ഉടമയായ സ്ത്രീ തന്നെ വിലപേശി വാങ്ങാൻ വന്നയാളോട് പറയുന്നത് ഉണ്ണിമായ കേട്ടിരുന്നു. ശബ്‌ദമില്ലാതെ കരയാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല അവൾക്ക്.. കാരണം അവളെ അവിടേക്ക് കൊണ്ടുവന്നു തള്ളിയത് അവളുടെ സ്വന്തം ചിറ്റമ്മയാണ്. നന്നേ ചെറുപ്പത്തിലെ അമ്മയെ നഷ്ട്ടമായ ഉണ്ണിമായക്ക് ആകെ സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നത് അവളുടെ അച്ഛൻ മാത്രമായിരുന്നു. എന്നാൽ അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിച്ചതോടെ സ്വന്തം വീടവൾക്കൊരു നരകമായി തീർന്നു. ചിറ്റമ്മയുടെ കൊടും ക്രൂരതകൾക്ക് പാത്രമാകേണ്ടി വന്ന ബാല്യം. എങ്കിലും അച്ഛന്റെ സംരക്ഷണത്തിൽ പേടിയില്ലാതെ അന്തിയുറങ്ങാമായിരുന്നു അവൾക്ക്. പക്ഷെ അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടു പോയവൾ. ദാരിദ്ര്യം പറഞ്ഞു ഉണ്ണിമായയുടെ പഠിപ്പ് നിർത്തി അവളെ വീട്ടുജോലിക്കായി ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി അവളുടെ ചിറ്റമ്മ. എന്നാൽ അതൊരു ചതി കുഴിയായിരുന്നു എന്ന് ഉണ്ണിമായ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. പണത്തിന് വേണ്ടി ആ സ്ത്രീ അവളെ ഒരു വേശ്യാലത്തിന് വിറ്റു. ഈ കഴിഞ്ഞ ദിവസങ്ങൾ അത്രയും സ്വന്തം മാനം സംരക്ഷിക്കാനായി ഒരുപോള കണ്ണടക്കാതെ ആ ഇരുണ്ട മുറിയിൽ ഭയത്തോടെ കഴിഞ്ഞു കൂടുകയായിരുന്നു ഉണ്ണിമായ. എന്നാൽ ഇന്നത്തോടെ തന്റെ മാനവും തനിക്ക് നഷ്ടമാകുമെന്ന് അവൾക്ക് തീർച്ചയായി. തന്റെ ശരീരം വിൽക്കപ്പെടുന്നത് അവൾ കണ്മുന്നിൽ കണ്ടു. വേശ്യാലയത്തിലെ സ്ത്രീ ആർത്തിയോടെ പണം എണ്ണി നോക്കുന്നതും തന്നെ കൈമാറ്റം ചെയ്യുന്നതും മരവിച്ചു പോയ മനസ്സോടെ അവൾ നോക്കി നിന്നു. "മം.. കയറ്.." തന്നെ വാങ്ങിയ അയാൾ അവജ്ഞയോടെ പറഞ്ഞതും ഭയത്തോടെ അയാളെ ഒന്ന് നോക്കി കൈയിലെ ചെറിയ ഭാണ്ഡക്കെട്ടും നെഞ്ചിൽ അടക്കിപ്പിടിച്ചു കാറിലേക്ക് കയറി ഉണ്ണിമായ. ആ നിമിഷം ജീവനില്ലാത്ത ഒരു ശരീരം പോലെയായിരുന്നു അവൾ. നൂറ് ചോദ്യങ്ങൾ അവളുടെ ഉള്ളിൽ നിറഞ്ഞു.. എങ്ങോട്ടാണ് തന്നേ കൊണ്ടുപോകുന്നത്? ഇയ്യാൾക്ക് വേണ്ടിയാണോ താൻ പാ വിരിക്കേണ്ടത്? അതോ ഇയ്യാളെ തേടിയെത്തുന്ന കാട്ടു മൃഗങ്ങൾക്കോ? ഒന്നുമറിയില്ല.. ഒരു വലിയ തറവാട്ട് മുറ്റത്ത് കാറ് കൊണ്ടുവന്നു നിർത്തിയതും അത്ഭുതത്തോടെ അവിടേക്ക് നോക്കി ഉണ്ണിമായ. ആ വലിയ വീട്ടിലേക്ക് നോക്കി നിൽക്കെ അവൾക്കൊന്നും മനസിലായില്ല. ഇവിടെ തന്റെ ആവശ്യം എന്തായിരിക്കും? ആ തറവാടിന്റെ ഉമ്മറത്ത് ഒരു കാഴ്ച വസ്തവായി നിൽക്കുമ്പോൾ അവൾക്കെതിരെ അയാളെ കൂടാതെ ഒരു സ്ത്രീയും ഒരു പെൺകുട്ടിയും ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. "ഇന്ന് മുതൽ നീയൊരു ഭ്രാന്തന്റെ വെപ്പാട്ടിയാണ്.. ഈ ശിവ മംഗലത്തെ ആദിഭൈരവന്റെ വെപ്പാട്ടി.." ഉണ്ണിമായയെ കൂട്ടിക്കൊണ്ടുവന്ന ആ മധ്യവയസ്കനാണ് അത് പറഞ്ഞത്. കാതിൽ ഈയം ഉരുക്കി ഒഴിച്ചതുപോലെയാണ് ആ വാക്കുകൾ അവളിൽ തുളഞ്ഞു കയറിയത്. "മനസിലായില്ലേ.. എങ്ങനെയെങ്കിലും ആ ഭ്രാന്തന്റെ ഭ്രാന്ത് മാറണം. അതിനൊരു സ്ത്രീ സാന്നിധ്യം ആവശ്യമാണ്. അതിയാണ് നിന്നെ പോലെയൊരു പെഴച്ചവളെ തന്നെ ഈ കോവിലകത്തേക്ക് കൊണ്ടുവന്നത്," അവജ്ഞയോടെ പറഞ്ഞു നിർത്തുമ്പോൾ അയാൾക്ക് ഒപ്പമുണ്ടായിരുന്നവരുടെ മുഖത്തും അതെ അവജ്ഞ തന്നെയായിരുന്നു പ്രകടമായത്. ഒരു ഞെട്ടലോടെ അവളയാളെ നോക്കി. തന്റെ അച്ഛന്റെ പ്രായമുണ്ട് അയാൾക്ക്. എന്നിട്ടും എങ്ങനെയാണ് അയാൾക്ക് ഇങ്ങനെയൊക്കെ തന്നോട് പറയാൻ തോന്നിയതെന്ന് ഓർത്തുപോയി ആ പാവം പെണ്ണ്. ഒരു ഭ്രാന്തന്റെ ഭ്രാന്ത് ശമിപ്പിക്കാനുള്ള വെറുമൊരു വസ്തുവാണോ ഉണ്ണിമായ? അതോ ഇത് മറ്റെന്തെങ്കിലും ചതിയോ? ആരുടെ ഒക്കെയോ ചരടുകൾക്കൊത്ത് ചലിച്ചു ഈ ജീവിതം അവളെ എവിടേക്കാണ് കൊണ്ടുപോകുന്നത്? കൂടുതലറിയാനായി വായിക്കൂ "വിലക്കപ്പെട്ട താലി"
വിലക്കപ്പെട്ട താലി
Part 1 ""ഇന്ന് മുതൽ നീയാ ഭ്രാന്തന്റെ വെപ്പാട്ടിയാണ്.... സാക്ഷാൽ ശിവമംഗലത്തെ ആദി ഭൈരവന്റെ വെപ്പാട്ടി.... "" കാതുകളിൽ ഈയ്യ.....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







