

Inactive· since Apr 7, 2026
- 113
- days it ran
- 0
- relaunches
Ad copy
"കുടുംബത്തിൻ്റെ മാനം നീ ഇല്ലാതാക്കിയല്ലോടി പിഴച്ചവളേ!" കവിളിലേറ്റ പ്രഹരത്തേക്കാളും ഇവയെ വേദനിപ്പിച്ചത് കൂടെപ്പുറപ്പിന്റെ വായിൽ നിന്നും വന്ന ആ വാക്കുകളായിരുന്നു. നിറകണ്ണുകളോടെ അവൾ തൻ്റെ കുടുംബത്തെ നോക്കി. "ചേട്ടായി... ഞാൻ..." നിലത്ത് നിന്നും എണീറ്റുക്കൊണ്ട് നെഞ്ച് പൊട്ടുന്ന വേദന അടക്കി അവൾ വിളിക്കാൻ ശ്രമിച്ചു. "ഛീ! ആരുടെ ചേട്ടായി? നാട്ടിലോട്ട് വരാൻ പറഞ്ഞു വിളിച്ചപ്പോഴൊക്കെ ജോലി തിരക്കാണെന്നും പറഞ്ഞ് നീ അവിടെ തങ്ങിയത് ഇതിനായിരുന്നോടി? പഠിക്കാൻ പറഞ്ഞു വിട്ടിട്ട് തന്തയില്ലാത്ത ഒരു കൊച്ചിനേം കൊണ്ട് വന്വനിരിക്കുന്നവൾ!" അലക്സ് രോഷത്തോടെ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു. "എല്ലാവരും കൂടെ തലയിൽ കൊണ്ട് നടന്നതിൻ്റെ അഹങ്കാരമാണ് ഇവൾക്ക്! ഇവൾ ഒറ്റ ഒരുത്തി കാരണം ഈ കുടുംബം മൊത്തം ഇന്ന് നാട്ടുകാർക്ക് മുൻപിൽ തലകുനിക്കേണ്ടി വന്നില്ലേ!" സണ്ണിയും അലറിക്കൊണ്ട് അവളെ പിടിച്ചു വലിച്ചു മാറ്റി നിർത്തി. അവരുടെ ആ വാക്കുകൾ കേട്ട് ഇവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു കാലത്ത് തന്നെ ഏറെ സ്നേഹിച്ചിരുന്നവർ. ഇന്ന് അവരുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന തന്നോടുള്ള വെറുപ്പ് അവളെ ഉടലോടെ എരിച്ചു. "മതി! ഇപ്പോൾ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്നു.. വല്ലവനും പിഴച്ചുണ്ടായ ഒരു കൊച്ചിനേം കൊണ്ട് കളത്തിൽപറമ്പിൽ കഴിയാമെന്ന് നീ കരുതണ്ടാ! പിഴച്ചുപെറ്റ ഈ കൊച്ചിനേം കൊണ്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോണം. ഇനി നിന്നെയും ഈ കൊച്ചിനേയും എൻ്റെ കൺമുന്നിൽ കണ്ടാൽ രണ്ടിനെയും കുഴിവെട്ടി മൂടും ഞാൻ!" അവസാന തീരുമാനമെന്നോണം തോമാച്ചൻ പറഞ്ഞതും ഇവൻ നിറകണ്ണുകളോടെ തന്നെ അപ്പനെ ഒന്ന് നോക്കി. അപ്പോഴും അവളുടെ നെഞ്ചോട് ചേർന്നു ആ കുഞ്ഞ് മയങ്ങുന്നുണ്ടായിരുന്നു. അവളെ വെറുപ്പോടെ നോക്കി തോമാച്ഛനും ആൺമക്കളും കയറി പോയതും ഇവ തന്റെ അമ്മച്ചിയേയും ഏടത്തിയേയും നോക്കി. കറയാനല്ലാതെ അവർക്കും ഒന്നിനും കഴിയില്ലാരുന്നു. അവരെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ തൻ്റെ കുഞ്ഞിനേയും നെഞ്ചോടടക്കി, ജനിച്ചുവളർന്ന വീടിൻ്റെ പടിയിറങ്ങി. അവൾ സേറ ഇവ മരിയ.. കളത്തിൽപറമ്പ് തോമച്ചായൻ്റെയും അന്നയുടെയും ഏക മകൾ. ചേട്ടന്മാരുടെ കുഞ്ഞനിയത്തി. അഞ്ച് വർഷം മുൻപ് പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയ ഇവ, ഇന്ന് ഏകദേശം ഒന്നര വയസ്സുള്ള ഒരു കുഞ്ഞുമായി തിരിച്ചെത്തിയതിനെ തുടർന്നാണ് കുടുംബം അവളെ തള്ളിപ്പറഞ്ഞത്. പുറത്തേക്ക് വരുന്ന ഇവയെയും കുഞ്ഞിനേയും നോക്കി അവളുടെ ഉറ്റ കൂട്ടുകാരി ശ്രീനന്ദ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. "ഇവ.. ഇനി എങ്ങോട്ടാ.. തിരികെ ബാംഗ്ലൂർക്ക്.." നന്ദുവിൻ്റെ വാക്കുകളിൽ ആശങ്കയുണ്ടായിരുന്നു. "അവിടെക്കിനി ഞാനില്ല നന്ദു.. നഷ്ട്ടങ്ങൾ മാത്രം നൽകിയ നാട്ടിൽ ഇനിയും വയ്യ.. ഇവിടെ മതി.. അമ്മച്ചിയുടെ തറവാട് വീട് എൻ്റെ പേരിലല്ലേ എഴുതി വെച്ചിരിക്കുന്നെ. നമുക്കങ്ങോട്ട് പോകാം.." അവൾ പറഞ്ഞതും നന്ദുവും എതിർത്തില്ല. അധികം വൈകാതെ അവരാ തറവാട് വീട്ടിലേക്ക് എത്തി.. അകത്തേക്ക് കയറുമ്പോൾ മുൻപ് ഇവയുടെ കണ്ണുകൾ എതിർ വശത്തെ ആ വലിയ വീട്ടിലേക്ക് നീണ്ടു.. മാളിയേക്കൽ! ആരെ മറക്കാനാണോ ഈ നാടും വീടും ഉപേക്ഷിച്ചു പോയത്, അവൻ്റെ നേർക്ക്‌മുന്നിൽ തന്നെ വീണ്ടും... അഞ്ചു വർഷം മുൻപത്തെ ചില ഓർമകൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. അതിൻ ഫലമായി അവളുടെ കണ്ണുകൾ നിറഞ്ഞു. ആരേ മറക്കാനാണ് ഇവ ഈ നാട് ഉപേക്ഷിച്ചത്? എന്താണ് അവളുടെ ജീവിതത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സംഭവിച്ചത്? ആരാണ് അവളുടെ കുഞ്ഞിന്റെ അച്ഛൻ? അറിയാനായി ക്ലിക്ക് ചെയ്യുക!
നസ്രാണി 🔥🔥🔥🔥
ഡി...... 😡😡😡😡😡...... ഗംഭീരം നിറഞ്ഞ അവന്റെ ശബ്ദം കേൾക്കെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... എനി..... എനിക്ക്...... ഇഷ്ട്ടം ആണ്......... ക....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







