

Inactive· since Apr 7, 2026
- 113
- days it ran
- 0
- relaunches
Ad copy
“കോളേജ് വിദ്യാർത്ഥിയുടെ കൈ വെട്ടി മാറ്റി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ...” പത്രത്തിലെ മുൻപേജിലെ തലക്കെട്ട് കാണെ ദേവനന്ദ ഞെട്ടി തരിച്ചു. ഉള്ളിൽ നിറഞ്ഞ ഭയത്തോടെ അവൾ തുടർന്ന് വായിച്ചു. “AV കോളേജിലെ എംകോം അവസാന വർഷ വിദ്യാർഥിയായ അരുണിന് നേരെയാണ് ഈ ക്രൂരത... വഴിയരികിൽ അവശനായി കണ്ട അരുണിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്...” വാർത്തയുടെ വിഷദാംശങ്ങൾക്കൊപ്പം അരുണിന്റെ ഫോട്ടോയും കൊടുത്തിരുന്നു. അതിൽ നോട്ടം പതിഞ്ഞപ്പോൾ, ദേവനന്ദയുടെ മനസ്സിൽ ഇന്നലെ സംഭവിച്ച കാര്യങ്ങൾ തെളിഞ്ഞു. ഇന്നലെ കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോഴാണ് അവൾക്ക് തടസമായി ബൈക്ക് കൊണ്ട് നിർത്തിയത്. കുറച്ചു നാളുകളായി ദേവാനന്ദയുടെ പുറകെ ഒരു ശല്യമായി അരുൺ കൂടിയിട്ട്. “എങ്ങോട്ടാ പെണ്ണെ നീയീ ഓടി പോകുന്നത്.. എന്റെ കണ്ണ് വെട്ടിച്ചു രക്ഷപ്പെടാമെന്ന് കരുതിയോ..??” ബൈക്കിൽ നിന്നും ഇറങ്ങി ഒരു ചിരിയോടെ അരുൺ അവൾക്ക് മുൻപിലേക്ക് നിന്നു. “നി നിങ്ങൾക്ക് എന്താ വേണ്ടത്.. എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നത്..” ചുറ്റും ആരുമില്ലെന്ന് കാണെ അല്പം ഭയത്തോടെ എങ്കിലും ദേവനന്ദ ശബ്‌ദമുയർത്തി. “നിന്റെ ഈ പേടി നിറഞ്ഞ മുഖം കാണുമ്പോഴാണ്.. ഉഫ്..” ചുണ്ട് കടിച്ചൊരു ചിരിയോടെ അരുൺ പറഞ്ഞതും അവളവനെ ദേഷ്യത്തിൽ നോക്കി മറികടന്നു പോകാൻ ഒരുങ്ങി. പക്ഷെ അപ്പോഴേക്കും അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു അരികിലേക്ക് ചേർത്തു. “വിട്.. എന്റെ കൈ.. പ്ലീസ്.. വേദനിക്കുന്നു..” ദേവനന്ദ കരഞ്ഞുകൊണ്ട് അവന്റെ പിടിയിൽ നിന്ന് കുതറാൻ ശ്രമിച്ചു. അവളുടെ കുപ്പിവളകൾ പൊട്ടി, കൈയിൽ ചോര ഒലിച്ചു. “അങ്ങനെ നിന്നെ എനിക്ക് വിടാൻ പറ്റില്ലല്ലോ.. അത്രയും ഞാൻ മോഹിച്ചതല്ലേ.. ഒരു രാത്രി.. അത് മതി എനിക്ക്..” വല്ലാത്തൊരു ഭാവത്തോടെ അരുൺ മുഖം അടുപ്പിച്ചതും ദേവനന്ദ വിങ്ങി കരഞ്ഞു പോയി. പെട്ടെന്ന് അകലെ ഒരു കാറിന്റെ ഹോൺ മുഴങ്ങിയതും അരുണിന്റെ ശ്രദ്ധ മാറി. അതെ നിമിഷം ദേവനന്ദ എങ്ങനെയോ അവന്റെ കൈ തട്ടി മാറ്റി ഓടി. “മോളെ.. കോളേജിൽ പോകുന്നില്ലേ..??” അച്ഛന്റെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. വേഗം ഒരുങ്ങി ബസ് സ്റ്റോപ്പിലേക്ക് ചെല്ലുമ്പോൾ ദേവാനന്ദയുടെ സുഹൃത്ത് അമൃത് അവളെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. “നന്ദേ.. നീ വാർത്ത കണ്ടില്ലേ.. അവനൊരെണ്ണം ഞാൻ ഓങ്ങി വെക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.. ഇപ്പോൾ സമാധാനമായി..” അമൃത സന്തോഷത്തോടെ പറയുമ്പോഴും ദേവാനന്ദയുടെ ചിന്ത മറ്റൊന്നായിരുന്നു. ‘ആരാരായിരിക്കും അയാളെ ഉപദ്രവിച്ചിട്ടുണ്ടാവുക..??’ ആ ചോദ്യത്തിന് അവൾക്കൊരു ഉത്തരം ഉണ്ടായിരുന്നില്ല. ഇതേസമയം അവളുടെ ഓരോ ഭാവങ്ങളും വീക്ഷിച്ചു കൊണ്ട് അല്പം മാറി ഒരു കാറിൽ ഇരിക്കുകയായിരുന്ന അവന്റെ ചുണ്ടുകൾ വിടർന്നു. “നിന്നെ നോവിച്ചവരെ ആരെയും ഞാൻ വെറുതെ വിടില്ല ദേവാ..” അപ്പോൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നത് പൈശാചികതയാണ്. അവൻ ആരാണ്? ദേവനന്ദയെ അവൻ എന്തിനാണ് പിന്തുടരുന്നത്? അവളുടെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? തുടർന്ന് വായിക്കുക!
സൈക്കോയുടെ പ്രണയം
കോളേജ് വിദ്യാർത്ഥിയുടെ കൈ വെട്ടി മാറ്റി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ . പത്ര വാർത്ത വായിച്ച ദേവനന്ദ ഞെട്ടി തരിച്ച...
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







