

Active· since Apr 7, 2026
- 164
- days running
- 0
- relaunches
Ad copy
"ഇനി നീ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ.. ഈ ആഞ്ജനയ് ആരാണെന്ന് നീ അറിയും.." ചെവിയിൽ തുളഞ്ഞ കയറുന്ന മൂർച്ചയേറിയ സ്വരത്തിൽ ശ്രീഭദ്ര ഞെട്ടി കണ്ണുകൾ തുറന്നു. അപ്പോഴേക്കും അവളുടെ കഴുത്തിൽ അവൻ താലി കെട്ടി കഴിഞ്ഞിരുന്നു. ഒരു പകപ്പോടെ ശ്രീഭദ്ര മുഖം കുനിച്ചു നോക്കി. നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത കുഞ്ഞു താലി കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിറയലോടെ അവൾ മുഖമുയർത്തി നോക്കുമ്പോൾ കാണുന്നത് തന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ അടുത്തിരിക്കുന്നവനേയും. "ഇനി രണ്ടാളും എണീറ്റ് ഭഗവാനെ തൊഴുതോളൂ.." പൂജാരിയുടെ വാക്കുകൾ കേൾക്കെ ആരെയും നോക്കാതെ ആഞ്ജനയ് ചാടി എണീറ്റ് മാഡപത്തിൽ നിന്നും ഇറങ്ങിയിരുന്നു. ചുറ്റും ഉള്ളവരുടെ നോട്ടം തന്നിലാണെന്ന് കാണെ കുനിഞ്ഞ മുഖത്തോടെ ശ്രീഭദ്ര അവന് പുറകെ ചെന്നു. "കഴിഞ്ഞെങ്കിൽ വരാൻ നോക്ക്.." ഭഗവാന് മുൻപിൽ ശൂന്യമായ മനസ്സോടെ നിൽക്കുമ്പോഴായിരുന്നു അടുത്ത് നിന്നും ആഞ്ജനയ്യുടെ അമർത്തിയ സ്വരം അവൾ കേൾക്കുന്നത്. അതിൽ ഒന്ന് വിറച്ചു അവനെ ഒന്ന് നോക്കാതെ പുറകെ നടന്നു ശ്രീഭദ്ര. മറ്റു ചടങ്ങുകൾ ഒന്നും ഇല്ലാത്ത കൊണ്ടതുതന്നെ അവന്റെ കാറിനരികിലേക്കാണ് അവർ നടന്നത്. കാറിൽ കയറും മുൻപ് അവളൊരു പ്രതീക്ഷയോടെ തന്റെ ഉറ്റവരെ തിരിഞ്ഞു നോക്കി. എന്നാൽ അവളെന്നെ ശല്യം ഒഴിഞ്ഞു പോയ സമാധാനത്തിൽ അവിടുന്നും കാറിൽ കയറി പോകുന്നവരെ കാണെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. "കേറുന്നുണ്ടെങ്കിൽ കയറടി.. മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് വന്നോളും.." ആഞ്ജനയ്യുടെ അലർച്ച കേട്ടതും ഒരു ഞെട്ടലോടെ ശ്രീഭദ്ര കാറിലേക്ക് കയറി ഇരുന്നു. ആ നിമിഷം നിമിഷം തന്നെ അവന്റെ കാറ് ഒരു കുതിപ്പോടെ അമ്പല മുറ്റത്ത് നിന്നും പാഞ്ഞു. കാറിലെ വിൻഡോ ഗ്ലാസിൽ ചാഞ്ഞിരിക്കുമ്പോൾ ശ്രീഭദ്രയുടെ കണ്ണുകൾ പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു. തനിക്ക് മാത്രം എന്തിനാണ് ഇങ്ങനെ ഒരു വിധി എന്ന് അവൾ ഈശ്വരനോട് പരിതപിച്ചു. മേലേടത്ത് മാധവന്റെയും ശ്രീപാർവ്വതിയുടെ ഇളയ മകളായാണ് ശ്രീഭദ്രയുടെ ജനനം. മൂന്നു ഏട്ടന്മാരുടെ ഒരേ ഒരു പെങ്ങൾ. എന്നാൽ ശ്രീഭദ്രയെ പ്രസവിച്ച ഉടനെ ശ്രീപാർവ്വതി അവരെ വിട്ടു പോയി. അത് ജനിച്ച കുഞ്ഞിന്റെ ദോഷമാണെന്ന് എല്ലാവരും കൂടി വിധി എഴുതിയപ്പോൾ അവിടെ ഒറ്റപ്പെട്ടു പോയത് ആ പൊടി കുഞ്ഞായിരുന്നു. അച്ഛനും ഏട്ടന്മാരും ചുറ്റും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും ഒരു അനാഥയെ പോലെ മേലേടത്ത് അവൾ വളർന്നത്. അവളുടെ അച്ഛമ്മ ഒഴിച്ച് ആ കുടുംബത്തിൽ ഉള്ള എല്ലാവർക്കും അവളോട് വെറുപ്പ് മാത്രമായിരുന്നു. അച്ഛമ്മയുടെ തണലിൽ ശ്രീഭദ്ര പ്ലസ് ടു വരെ പഠിച്ചു. എന്നാൽ അച്ഛമ്മയുടെ മരണത്തോടെ അവളവിടെ ഒരു വേലക്കാരി മാത്രമായി മാറി. എന്നിരുന്നാലും തന്റെ ഉറ്റവർ കൺവെട്ടത്ത് ഉണ്ടെന്ന സമാധാനം ഉണ്ടായിരുന്നു അവളിൽ. എന്നാൽ കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് അവളുടെ ജീവിതം തലകീഴായി മറിഞ്ഞു. അതിന്റെ ഫലമായാണ് ഇപ്പോൾ ആഞ്ജനയ്യുടെ താലി അവൾക്ക് സ്വീകരിക്കേണ്ടി വന്നത്. "മഹാറാണി ഇറങ്ങുന്നില്ലേ.. അതോ അടിയൻ താലപ്പൊലി എടുക്കണോ..??" അവന്റെ പരിഹാസം നിറഞ്ഞ ചോദ്യം കേൾക്കെയാണ് ശ്രീഭദ്ര ചിന്തകളിൽ നിന്നുണർന്നത്. ഒരു പകപ്പോടെ അവൾ മുൻപിലേക്ക് നോക്കിയതും അവിടുത്തെ ദൃശ്യം കാണെ അവളുടെ ശ്വാസം വിലങ്ങി, ശരീരം വിറച്ചു. ഇതുവരെ താൻ അനുഭവിച്ചതൊന്നുമല്ല, അതിനും അപ്പുറമാണ് ഇനി തന്നെ കാത്തിരിക്കുന്നതെന്ന് ആ നിമിഷം അവൾ തിരിച്ചറിയുകയായിരുന്നു. എന്താവും ശ്രീഭദ്രയുടെ ജീവിതത്തിൽ ആ രാത്രി സംഭവിച്ചത്? ആരാണ് ആഞ്ജനയ്? അവൻ എന്തിനാവും ശ്രീഭദ്രയെ വിവാഹം ചെയ്തത്? ശ്രീഭദ്രയുടെ ജീവിതം ഇനി എന്തെന്ന് അറിയാനായി വായിക്കുക
😈അസുരന്റെ കുഞ്ഞിപ്പെണ്ണ്❤️
0️⃣1️⃣ 𝗔 𝗦𝗘𝗟𝗙𝗜𝗦𝗛 𝗟𝗢𝗩𝗘 𝗦𝗧𝗢𝗥𝗬🔥 കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ മാത്രം ആണ് അവൾക്ക് ജീവൻ ഉണ്ടെന്ന് തോന്നിച്ച.....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







