

Inactive· since Apr 7, 2026
- 122
- days it ran
- 0
- relaunches
Ad copy
" നിർത്ത്.. ഈ വിവാഹം നടക്കില്ല.. " ഏതു നിമിഷവും കഴുത്തിൽ വീഴാവുന്ന താലിയും പ്രതീക്ഷിച്ച് നിന്ന ദേവു ഞെട്ടലോടെ കണ്ണുകൾ വലിച്ച് തുറന്നു.. കാക്കി അണിഞ്ഞ ഒരു ഒരുപറ്റം ആൾക്കാർ മുന്നിൽ നിൽക്കുന്നു. വരൻ്റെ സ്ഥാനത്ത് നിന്ന വ്യക്തി അവരുടെ കൈകളിൽ കിടന്ന് കുതറുന്നത് കണ്ട് അവൾ പകച്ച് പോയി. "ഇവൻ ഒരു ക്രിമിനലാണ്. പെൺകുട്ടികളെ വിവാഹം ചെയ്ത് മുംബൈയിലും ബാംഗ്ലൂരിലും ഒക്കെ കൊണ്ട് പോയി വിൽക്കുന്ന ഒരു സംഘത്തിലെ കണ്ണിയാണിവൻ. കുറെ നാളായി ഞങ്ങൾ ഇവന് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. " എസ്ഐ പറഞ്ഞത് കേട്ട് ദേവു ഞെട്ടലോടെ അയാളെ നോക്കി. പോലീസ് അയാളെ പിടിച്ച് വലിച്ച് കൊണ്ട് പോവുന്നത് നോക്കി നിന്ന ദേവുവിൻ്റെ കണ്ണുകൾ നിറഞ്ഞു. ഇനി എന്ത് ചെയ്യണം എന്നറിയാതെ അവൾ പകച്ച് പോയി. ദേവുവിന് സ്വന്തമെന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് ഒരു മുത്തശ്ശിയാണ്. ആരും ഇല്ലാതിരുന്ന മുത്തശ്ശിക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ ചോരക്കുഞ്ഞായിരുന്നു ദേവു. അവർക്ക് അവളെ ഉപേക്ഷിക്കാൻ തോന്നിയില്ല. കുറച്ച് ദിവസങ്ങൾ മുൻപ് മുത്തശ്ശി മരണപ്പെട്ടതിനെ തുടർന്ന് അവൾ വീണ്ടും തനിച്ചായി. സംരക്ഷിക്കാൻ മറ്റ് ബന്ധുക്കളോ ഒന്നുമില്ലാത്ത അവളെ നാട്ടുകാർ എല്ലാവരും ചേർന്ന് സമൂഹവിവാഹത്തിൽ ഉൾപ്പെടുത്തി വിവാഹം ചെയ്ത് വിടാൻ തീരുമാനിച്ചു. ഏറെ അന്വേഷിച്ചാണ് ഒരു വരനെ കണ്ടെത്താൻ സാധിച്ചത്. അവൾക്ക് ആരും ഇല്ലാത്തത് കൊണ്ട് തന്നെ വിവാഹം ചെയ്യാൻ ആരും തയ്യാറായിരുന്നില്ല. അതാണിപ്പോൾ മുടങ്ങിയത്. ഇനിയെന്ത് ചെയ്യും എന്നറിയാതെ എല്ലാവരും തമ്മിൽ തമ്മിൽ അടക്കം പറഞ്ഞു. എല്ലാം കേട്ട് കൊണ്ട് നിന്ന ദേവു പതിയെ മണ്ഡപത്തിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങി. " ഈ പെൺകുട്ടിയെ എൻ്റെ മകൻ വിവാഹം ചെയ്യും." ആൾക്കൂട്ടത്തിനു മുൻപിലേക്ക് കടന്ന് വന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്ന സ്ത്രീയിൽ അവളുടെ കണ്ണുകൾ തറഞ്ഞ് നിന്നു.. ഏതാനും ദിവസങ്ങൾക്ക് മുൻപ് അമ്പലത്തിൽ നിന്ന് വരുന്ന വഴി തല കറങ്ങി വീണപ്പോൾ താൻ സഹായിച്ച അമ്മ... അവരുടെ വാക്കുകളിൽ അവൾ സ്തംഭിച്ച് നിന്നു. ചുറ്റും എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഏറെ നേരത്തിനു ശേഷം ആരൊക്കെയോ തൻ്റെ അടുത്തേക്ക് വന്നതും എഴുന്നേൽപ്പിക്കുന്നതും അറിഞ്ഞ് അവൾ ചുറ്റും നോക്കി. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ഒരു താലി അവളുടെ കഴുത്തിൽ വീണു. ഞെട്ടലോടെ അവൾ തല ഉയർത്തി നോക്കി. സീമന്തരേഖയിൽ പതിയുന്ന സിന്ദൂരത്തിനൊപ്പം രൂക്ഷമായ ഒരു നോട്ടം തിരികെ കിട്ടി. അയാളുടെ കണ്ണുകളിൽ നിറഞ്ഞിരുന്ന ദേഷ്യം കാണെ അവൾക്ക് വീണ്ടും ഭയം തോന്നി. സ്വയമറിയാതെ തന്നെ അവളുടെ തല കുനിഞ്ഞു. " എൻ്റെ ഭാര്യയായി ജീവിക്കാം എന്ന് നീ മോഹിക്കണ്ട. സമ്മതിക്കില്ല." ചെവിയിൽ വന്നലച്ച വാക്കുകൾ വീണ്ടും അവളിൽ സങ്കടവും നിരാശയും നിറച്ചു. ഒന്നും ചെയ്യാൻ സാധിക്കാത്ത നിസ്സഹായതയിൽ അവൾ കണ്ണുകൾ ഇറുകെ അടച്ചു. താഴേക്ക് വീഴാൻ വെമ്പി നീർത്തുള്ളികൾ അവളുടെ കൺകോണിൽ സ്ഥാനം പിടിച്ച് നിന്നു.. ദേവുവിൻ്റെ ഇനിയുള്ള ജീവിതം എന്താവും ? ആരാവും അവളെ താലി ചാർത്തിയത്.?അയാൾക്ക് ദേവുവിനോടുള്ള ദേഷ്യത്തിൻ്റെ കാരണം എന്തായിരിക്കും. ? തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ..
ദേവിചന്ദന 🧡
🧡 നേരം പുലർന്നിട്ടില്ല... എങ്കിലും അവൾ പതിവുപോലെ മൂന്നു മണിയോടെ ഉറക്കമുണർന്നു... അഴിഞ്ഞമുടി വാരിക്കെട്ടി കിടന്ന...
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







