Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since Apr 7, 2026

122
days it ran
0
relaunches

Ad copy

ഇട്ടിരുന്ന ലഹങ്ങ ഊരി മാറ്റി മുറിയിലെ ഹാങ്കറിൽ തൂക്കിഇട്ടുകൊണ്ട് ഒരു തോർത്തും ചുറ്റി ബാത്റൂമിലേക് പാഞ്ഞവൾ... ഷവറിൽ നിന്നും ഒഴുകുന്ന തണുത്ത വെള്ളം തലയിലൂടെ മേലാകെ പടരുമ്പോൾ ശരീരത്തിനൊപ്പം ആ മനസ്സിലും കുളിർ പടരുന്നത് അവൾ അറിഞ്ഞു.. കുറച്ചു നിമിഷം കണ്ണുകൾ അടച്ചു വെള്ളത്തിൽ നിന്നവൾ.. പിന്നെ വേഗം തന്നെ അതേ തോർത്തും ചുറ്റി മുറിയിലേക്കിറങ്ങി... കപ്പ്‌ബോർഡിൽ നിന്നും ഒരു നൈറ്റ്‌ ഡ്രെസ്സും എടുത്തിട്ടവൾ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു തല തുവർത്തി.. മുന്നിലെ മേശയിൽ മാലയും കമ്മലും നെറ്റിപ്പട്ടവും പൂവും എല്ലാം ഒരു നെടുവീർപ്പോടെ നോക്കി നിന്നു... പിന്നെ കയ്യിൽ ചുവന്നിരിക്കുന്ന മൈലാഞ്ഞിയിൽ കണ്ണുകൾ ഉടക്കി.. നന്നായി ചുവന്നിട്ടുണ്ട്......പോരാത്തതിന് നല്ല ഡിസൈനും അവൾ ഓർക്കാത്തിരുന്നില്ല... മുടി നന്നായി ഉണക്കി തോർത്ത്‌ ഡ്രെസ്സിങ് റൂമിലെ സ്റ്റാൻഡിൽ ഇട്ടവൾ ബാൽക്കണിയിലേക്ക് ഇറങ്ങി.. വീടാകെ വെളിച്ചം കൊണ്ടു നിറഞ്ഞിരിക്കുന്നു.... ആളും ബഹളവും ഇപ്പോഴും കേൾക്കാം... അച്ഛനും ഏട്ടന്മാർക്കും ഇന്ന് ഉറക്കം ഉണ്ടാവില്ലെന്നറിയാം...എല്ലാവരും അവരുടേതായ തിരക്കിൽ ആണ്.. തനിക്ക് മാത്രം ഒന്നും ചെയ്യാനില്ല.. അല്ലെങ്കിൽ തന്നെ കല്യാണ പെണ്ണ് എന്ത് ചെയ്യാനാണ്.. തന്റെ ജോലി അണിഞ്ഞൊരുങ്ങി എല്ലാവരുടെയും മുമ്പിൽ ഇരിക്കുക എന്നുള്ളതാണ്... അത് കഴിഞ്ഞു... അവൾ ഒന്ന് ദീർഘമായി വിശ്വസിച്ചു.... പെട്ടന്നു മുറിയിലെ വാതിലിൽ മുട്ട് കേട്ടതും അവൾ വേഗം ചെന്നു വാതിൽ തുറന്നു. ഉറങ്ങിയില്ലേ കുഞ്ഞി.... ഇനിയും വൈകിക്കണ്ട നാളെ രാവിലെ എഴുന്നേൽക്കാൻ ഉള്ളതാണ് വേഗം ഉറങ്ങിക്കോ.. വാതിൽ തുറന്നപാടെ ഉള്ള അമ്മയുടെ വർത്തമാനം കേട്ടതും അവൾ തലയാട്ടി.. എന്തു പറ്റി... മുഖം ഒക്കെ വല്ലാതിരിക്കുന്നെ... കരഞ്ഞോ നി.. ഇല്ലമ്മ.... വൈകിട്ട് തുടങ്ങിയതല്ലേ അണിഞ്ഞൊരുങ്ങി നിൽക്കാൻ അതാണ് കൂടെ ശബ്ദം ഒക്കെ ആയോണ്ട് ആയിരിക്കും നല്ല തലവേദന.. അവൾ ഒരു ചിരിയോടെ പറഞ്ഞു.. ഹ്മ്മ്... ഒന്നും അലോചിക്കാൻ നിൽക്കണ്ട ഉറങ്ങിക്കോ എനിക്ക് താഴെ കുറച്ചു പണി ബാക്കി ഉണ്ട്... അതും പറഞ്ഞു കവിളിൽ തഴുകി അമ്മ താഴേക്കു പോയി.. നിറഞ്ഞു വന്ന കണ്ണുകൾ പെയ്യാൻ വിട്ടവൾ വാതിൽ അടച്ചു അതിലേക്കു ചാരി നിന്നു.. മനസ്സിലാക്കെ ഒരു കാർമേഘം മൂടുന്നത് അവൾ അറിഞ്ഞു.. ഇനി താൻ ഈ വീട്ടിൽ നിന്നും ഒരുപാടു ദൂരെ ആണ്.... അതും ആരുടെയോ കൂടെ.. അലോചിക്കുംതോറും അവളുടെ നെഞ്ചിൽ കത്തി കുത്തുമ്പോലെ തോന്നിയവൾക്ക്.. അവൾ വേഗം തന്നെ ബെഡിലേക്കിരുന്നു.... കൂടെ സൈഡ് ടേബിളിലായി വച്ചിരിക്കുന്ന ഫാമിലി ഫോട്ടോ കയ്യിലെടുത്തു.. അച്ഛനും അമ്മയും ഏട്ടന്മാരും അവളും.. അതായിരുന്നു അവളുടെ ലോകം... അച്ഛൻ മാധവൻ അമ്മ മാലതി...അവർക്കു മക്കൾ മൂന്ന് ആണ്.. രണ്ടു ആണും ഒരു പെണ്ണും.. മൂത്തത് കാർത്തിക് എന്ന കിച്ചു ആൾ ഒരു എഞ്ചിനീയർ ആണ്.... രണ്ടാമത്തത് അഭിഷേക് എന്ന അഭി ആൾ ഡൽഹിയിൽ ചാർട്ടഡ് അക്കൗണ്ടന്റ് ആണ്... ഇളയവൾ ആണ് ജാനിക എന്ന ജാനു ഫാഷൻ ഡിസൈനിങ് ഡിഗ്രി കഴിഞ്ഞു... അച്ഛൻ വലിയ ഒരു ബിസിനസ് ആയത് കൊണ്ട് തന്നെ നല്ല രീതിയിലാണ് അവളുടെ കുടുംബം.. വലിയ രണ്ടു നില വീടും ആർഭാടം നിറഞ്ഞ ജീവിതവും ആയിരുന്നു ജാനുവിന്റേത്... ഏട്ടന്മാരുടെ പഞ്ചാര കുടവും അച്ഛന്റെ ഇള്ളകുഞ്ഞുമായിരുന്നു അവൾ.. അവൾക്കും അതുപോലെ തന്നെയായിരുന്നു... അച്ഛനും. അമ്മയും ഏട്ടന്മാരും അതായിരുന്നു അവളുടെ സന്തോഷം.. അവർക്കു വേണ്ടി എന്തു ചെയ്യാനും അവൾക്കു ഒരു മടിയും തോന്നില്ല.. കാരണം അവരുടെ പുഞ്ചിരിയിലാണ് തന്റെ സന്തോഷം എന്നവൾക്ക് അറിയാം.. അതുകൊണ്ട് തന്നെയാവാം അച്ഛന് വേണ്ടി ഇത്ര പെട്ടന്നൊരു കല്യാണത്തിന് സമ്മതിച്ചത്.. പക്ഷെ ഹൃദയത്തിന്റെ ഉൾകാടുകളിൽ നട്ടുവളർത്തിയ ഒരു പ്രണയ വള്ളി അവളിലും പടർന്നു പന്തലിച്ചിരുന്നു.... വർഷങ്ങളോളം അവളുടെ മനസ്സിലെ ഇരുട്ടറയിൽ അവ അവളുടെ രഹസ്യമായി പൂത്തു നിന്നു... ആരോടും പറയാതെ എന്തിനു!! അവൻ പോലും അറിയാതെ ജാനു അവനെ പ്രണയിച്ചു... ആ പതിനെട്ടുകാരിയിൽ വിരിഞ്ഞ പ്രണയത്തിനു വിധിയുടെ കൈപ്പർന്ന സ്വാത് നിറഞ്ഞതും അവ എന്നെന്നേക്കുമായി നഷ്ടമാകുന്നത് അവൾ അറിഞ്ഞു.. പക്ഷെ ഒന്നും ചെയ്യാൻ അവൾക്കു കഴിഞ്ഞില്ല... രാത്രിയുടെ യാമങ്ങളിൽ കണ്ണീർ പൊഴിച്ചവൾ തന്റെ വേദനയെ മയിച്ചുകളയാൻ നോക്കിയവൾ പക്ഷെ തോറ്റു പോയിരുന്നു.. അതിനിടയിൽ എപ്പോഴോ ആണ് ഒരുപാടു പ്രൊപോസലും ആയി അച്ഛന്റെ വരവ്.......

എന്റേതു മാത്രം🌻

ഇട്ടിരുന്ന ലഹങ്ങ ഊരി മാറ്റി മുറിയിലെ ഹാങ്കറിൽ തൂക്കി ഇട്ടുകൊണ്ട് ഒരു തോർത്തും ചുറ്റി ബാത്റൂമിലേക് പാഞ്ഞവൾ... ഷ.....

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
171 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
37 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
64 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 122 Days | Crush Ad Library