Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Active· since May 28, 2026

106
days running
0
relaunches

Ad copy

"ഇന്ന് ഞാൻ വിവാഹിതയാണ്... പക്ഷേ എന്റെ കഴുത്തിൽ ഈ താലി ചാർത്തിയവൻ ആരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല.. അയാളുടെ പേര് പോലും.." നിലക്കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കി നിൽക്കെ ദേവയാമിയുടെ കണ്ണുകൾ നിറഞ്ഞു. കഴുത്തിലെ മഞ്ഞ നൂലിൽ കോർത്ത താലിയും നെറുകയിലെ സിന്ദൂരവും തന്നെ മറ്റാരോ ആക്കിയതുപോലെ അവൾക്ക് തോന്നി. "ഏട്ടത്തി..." ആ വിളിയാണ് അവളെ ചിന്തകളിൽ നിന്ന് മുക്തയാക്കിയത്. ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും കണ്ടു തന്നെ നോക്കി പുഞ്ചിരിക്കുന്ന ഒരു പയ്യനെ. "ഏട്ടത്തിക്ക് എന്നെ മനസിലായില്ല അല്ലെ?" അതിനവൾ ഇല്ലെന്ന് തലയാട്ടി. "എനിക്കറിയാം ആ മുരടൻ എന്നെകുറിച്ച് ഒന്നും പറഞ്ഞുകാണില്ലെന്ന്.. ഞാൻ വിച്ചു ഏട്ടന്റെ അനിയനാ.. അതായത് ഏട്ടത്തിയുടെ കെട്ട്യോൻ, ജഗൻ.. അങ്ങേരുടെ ചെല്ല പേരാ വിച്ചൂന്ന്.. ഞാൻ അങ്ങേര്ടെ ഒരേയൊരു അനിയൻ ഗഗൻ. എല്ലാരും അച്ചുന്ന് വിളിക്കും. ഇപ്പോ മനസിലായോ?" അവളുടെ സംശയം നിറഞ്ഞ നോട്ടം കാണെ അച്ചു വിശദീകരിച്ചു. ജഗൻ... ദേവുവിന്റെ ആ പേര് മനസ്സിൽ മൊഴിഞ്ഞു. അപ്പോൾ അതാണ്‌ തന്റെ കഴുത്തിൽ താലി കെട്ടിയ ആളുടെ പേര്. "ഏട്ടത്തിടെ പേര് ദേവയാമി എന്നാലേ.. നല്ലടിപൊളി പേര്. എന്നാലും നിങ്ങളുടെ കല്യാണക്കാര്യം കേട്ട് ഞാൻ ശരിക്കും ഞെട്ടി.. മനുവേട്ടൻ വിളിച്ച് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോ അതിതായിരിക്കുംന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലട്ടോ.. അല്ല എങ്ങനെയാ എന്റെ ഏട്ടൻ എന്ന് പറയുന്ന ആ മുരടനെ വളച്ചെടുത്തത്.." അച്ചു ആകാംഷയോടെ ഓരോന്നു ചോദിക്കുമ്പോൾ അതിനൊന്നും മറുപടി ഇല്ലാതെ അവൾ വീർപ്പുമുട്ടി. ഈ വിവാഹം എങ്ങനെ നടന്നു എന്ന ചിന്തയിൽ അവളുടെ കൈകലുകൾ വിറച്ചു.. വിവാഹമായിരുന്നില്ല, മറിച്ചു അതൊരു കച്ചോടം തന്നെ ആയിരുന്നു.. അവൾ ദേവയാമി എന്ന ദേവു. സ്നേഹിനിധിയായ ഒരു കുടുംബത്തിലേക്ക് ജനിച്ചു വീണ അവൾക്ക് ഇന്ന് ബന്ധങ്ങൾ ആരും തന്നെയില്ല. ബന്ധം പറഞ്ഞു കൂടെ കൂടിയവർ തന്നെയാണ് അവൾ ചതിച്ചത്. ഇപ്പോൾ ആരെന്ന് പോലും അറിയാത്ത ഒരുവന്റെ ഭാര്യയാക്കി തീർത്ത വിധിയോടും അവൾക്ക് പരിഭവം തോന്നി. "ഏട്ടത്തി! എന്താലോചിക്കുവാ?" അച്ചുവിന്റെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അതിന് ചെറുതായി ചിരിക്കും നേരമാണ്, "ആഹാ ഇവൻ വന്നപ്പോ പെങ്ങള് കൊറച്ച് ഉഷാർ ആയല്ലോ.." വാതിൽക്കൽ നിന്നുള്ള മറ്റൊരു ശബ്ദം കേട്ട് അവർ തിരിഞ്ഞുനോക്കി. "ആഹ് മനുവേട്ടാ.. നിങ്ങളിത് എവിടെ പോയതാ.. ഏട്ടൻ എവിടെ.. ഏടത്തിയെ ഇവിടെ കൊണ്ടാക്കി ഇതെങ്ങോട്ട് പോയി.." അച്ചു വന്നയാൾക്ക് അരികിലേക്ക് ചെന്നു. "അവനിവിടെ ഉണ്ട്.. കുറച്ച് സാധനങ്ങൾ വാങ്ങാൻ പോയതാണ്.. ആഹ് പെങ്ങളെ.. പെട്ടെന്നുള്ള നിങ്ങടെ കല്യാണം പിന്നെ ഇങ്ങോട്ട് ഉള്ള യാത്ര. ഒക്കെത്തിനും ഇടക്ക് ഒന്ന് പരിചയപ്പെടാൻ കൂടി പറ്റിയില്ല. ഞാൻ മാനവ്, എല്ലാരും മനുന്ന് വിളിക്കും. ജഗന്റെ ഫ്രണ്ട് ആണ്.." മനു പുഞ്ചിരിയോടെ പറഞ്ഞു. അച്ചുവിന്റെയും മനുവിന്റെയും സ്നേഹം നിറഞ്ഞ ഇടപെടൽ ദേവുവിൽ നേരിയ ആശ്വാസം പകർന്നു. "മനൂ..." പുറത്ത് നിന്നുള്ള ആ ഗാഭീര്യം നിറഞ്ഞ വിളിയിൽ ദേവുവിന്റെ ശരീരം ഒന്ന് വിറച്ചു. അത് ആരാണെന്ന് മനസിലായതും അല്പം ഭയത്തോടെ അവൾ അവരെ നോക്കി. "മോളെ വിളിച്ചിട്ട് വരാൻ പറഞ്ഞു വിട്ടതാ അവൻ.. വാ.." മനുവിനും അച്ചുവിനും ഒപ്പം അതേ ഭയത്തോടെ അവൾ പുറത്തേക്കിറങ്ങി. അവിടെ സോഫയിൽ അവളെ തന്നെ അവൾ ഭയത്തോടെ നോക്കി നിൽക്കുന്നു അവൻ... ജഗൻ! ആ മുഖത്ത് ഇപ്പോഴത്തെയും പോലെ ഗൗരവം നിറഞ്ഞിരുന്നു. "ഡീ..." പെട്ടെന്നുള്ള അവന്റെ വിളിയിൽ ദേവു ഒന്ന് ഞെട്ടിവിറച്ചു. ശേഷം വെപ്രാളത്തോടെ മുഖമുയർത്തി നോക്കി. "ഒന്നും അറിയാതെ നടന്ന കല്യാണം ആണെങ്കിലും ഇപ്പോൾ എനിക്ക് നിന്നെക്കുറിച്ചു അറിയണം.. പറയ്.. ആരാണയാൾ? നിന്റെ അമ്മാവനാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എങ്കിൽ കൂലി തല്ലിന് വന്ന എന്നെ നിനക്ക് അയാൾ കെട്ടിച്ചു തരില്ലല്ലോ.. സത്യം പറയണം.." ജഗന്റെ ശബ്ദം വല്ലാതെ ഉയർന്നതും എന്ത് പറയണമെന്നറിയാതെ ദേവുവിന്റെ നാവ് വറ്റി വരണ്ടു. ഭയം അവളുടെ ഓരോ നാഡി ഞരമ്പുകളെയും പിടിമുറുക്കി. എന്താണ് ദേവുവിന്റെ ജീവിതത്തിൽ ശരിക്കും സംഭവിച്ചത്? എങ്ങനെയാണ് അവൾ ചെക്കന്റെ താലിക്ക് അവകാശിയായി തീർന്നത്? എന്താണ് ഇനി അവരുടെ വിവാഹ ജീവിതത്തിന്റെ ഭാവി? അറിയാൻ വായിക്കുക!

🔥ജഗൻ🔥

Part -1 നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത താലിയും നെറുകയിലെ ചുവപ്പും അത് കാണുതോറും മനസ്സിൽ ആശങ്....

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
164 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
57 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
72 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Running 106 Days | Crush Ad Library