Best Fiction Stories ad creative
Best Fiction Stories
Best Fiction Stories

Inactive· since May 28, 2026

62
days it ran
0
relaunches

Ad copy

"പേടിയുണ്ടോ "അവൻ പതിയെ ചോദിച്ചു... അവൾ വേദനയോടെ ഒന്ന് ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.. "എവിടെയെങ്കിലും പോയി ഒന്ന് രക്ഷപെട് മോളെ..." എന്ന അമ്മയുടെ ശബ്ദം മാത്രം കാതുകളിൽ.... ലിഫ്റ്റ് തുറന്നു അവർ പുറത്തേക്കിറങ്ങി... വലിയ പാസ്സേജിന്റെ രണ്ട് ഭാഗങ്ങളിലും റൂം നമ്പരുകൾ അടയാളപ്പെടുത്തിയിരിക്കുന്നു... വൃത്തിയുള്ള അന്തരീക്ഷം.... ഈ നാടിനെക്കുറിച്ച് വലിയ പരിചയം ഒന്നുമില്ലാത്തതുകൊണ്ട്തന്നെ പഴയതോ പുതിയതോ പണക്കാരോ പാവപെട്ടവരുടെയോ താമസ സ്ഥലം ആണോ എന്നൊന്നും അവൾക്ക് മനസിലായില്ല.. കോളിങ് ബെൽ അടിച്ചു കാത്തുനിൽക്കുമ്പോഴേക്കും പേടിയേക്കാളുപരി ആകാംഷ നിറഞ്ഞു അവളുടെ മനസ്സിൽ.... വാതിൽ തുറന്നപ്പോഴേക്കും baby പൌഡറിന്റെയും baby ഓയിലിന്റെയും ഒരു നനുത്ത ഗന്ധം അവളുടെ മുഖത്തടിച്ചു... മൊത്തത്തിൽ ഒരു വാവ മണം ❤️❤️ വാതിൽ തുറന്നു തന്നയാളെ അവളപ്പോഴാണ് ശ്രദ്ധിക്കുന്നത്... ക്രീം കളർ ടി ഷർട്ടും ബർമുഡയുമാണ് വേഷം.. വൃത്തിയിൽ ചീകി മിനുക്കിയ മുടിയും ഡ്രിം ചെയ്ത് set ആക്കിയ താടിയും...നന്നായി വെളുത്തിട്ട് ദൃഢമായ ശരീരം... എന്നാൽ വിഷാദം തുളുമ്പുന്ന കണ്ണുകൾ... മടുത്തു പോയ ജീവിതത്തെ പ്രാകി നീക്കുന്ന ദിവസത്തെയും അവന്റെ കണ്ണുകളിൽ കാണാൻ കഴിഞ്ഞു... ഇത് സച്ചിൻ.. ബഹ്‌റൈനിലെ ഏറ്റവും ഫേമസ് ആയ IT കമ്പനിയുടെ മാനേജർ... 6വർഷമായിട്ട് ബഹ്‌റൈനിൽ താമസം... പ്ലീസ്‌ കം.. അവൻ പതിയെ പറഞ്ഞു.. അവർ രണ്ടുപേരും അകത്തു കയറി... സച്ചിൻ ഡോർ അടച്ചു... പ്ലീസ്.. സച്ചിൻ സോഫയിലേക്ക് കൈ നീട്ടി.. അവർ രണ്ടാളും സോഫയുടെ രണ്ടറ്റത്തായി ഇരുന്നു... "മോൻ....."? അജിത് ചോദിച്ചു... ഉറങ്ങുന്നു.. ഇപ്പൊ കരച്ചിലൊന്ന് നിർത്തിയതേയുള്ളു.. കരഞ്ഞു കരഞ്ഞു പകുതിയായി എന്റെമോൻ.... സച്ചിന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നു... ഉം.. അജിത് മൂളി... സച്ചിന്റെ കമ്പനിയിൽ തന്നെയാണ് അജിത്തും ജോലി ചെയ്യുന്നത്... ബഹ്‌റൈനിൽ വന്ന നാൾ മുതൽ ഉള്ള സുഹൃത്തുക്കൾ... എല്ലാം പരസ്പരം അറിയുന്നവർ... അജിത്തിന്റെ ഭാര്യയും ഒരു മോളും ബഹറിനിൽ തന്നെയാണ്.. ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ എടുത്ത് അതിൽ നിന്നും ജ്യൂസ്‌ പകർന്നു കൊടുത്തു സച്ചിൻ രണ്ടാൾക്കും.. അപർണയെ കൂട്ടികൊണ്ട് വരാൻ എയർപോർട്ടിലേക്ക് പോയത് അജിത് ആയിരുന്നു... മോനെ ഞാ... ഞാനൊന്ന്.... അപർണ്ണ വിക്കികൊണ്ട് സച്ചിനെ നോക്കി... "അതിന് ചോദിക്കണോ.... അതിന് തന്നെയല്ലേ അപർണ്ണ ഇവിടെ വന്നത് " അജിത് ചിരിച്ചു കൊണ്ട് പറഞ്ഞു... അപർണ്ണ സച്ചിനെ നോക്കിയതേയില്ല... അവിടെ.....സച്ചിൻ കൈ ചൂണ്ടിയിടത്തേക്ക് അവൾ നടന്നു... തുറന്നു കിടന്ന റൂമിലേക്ക് പതിയെ മടിച്ച് മടിച്ചു കയറി... വലിയ ഒരു ഫാമിലികോട്ട് കട്ടിലും വലിയ കബോടും ആയിട്ടൊരു റൂം.. ആവിശ്യത്തിലേറെ വലുപ്പമുണ്ട് അതിന്... ഒരു ബേബി ബ്ലാങ്കറ്റിൽ ഇളം നീല ബനിയനും ഇട്ട് മറ്റൊരു ബ്ലാങ്കറ്റ് കൊണ്ട് പുതച്ചു കിടക്കുന്നു ഒരു 9മാസക്കാരൻ... കൈവിരൽ വായിലിട്ടു ഏതോ ഓർമയിൽ ചിരിക്കുകയും അതേസമയം വിതുമ്പുകയും ചെയ്യുന്നു... അവൾ മെല്ലെ കവിളിലൊന്ന് തൊട്ടു... നിറഞ്ഞ ചിരിയോടെ ചെരിഞ്ഞു കിടന്നു... മെല്ലെ അപർണ്ണ ഹാളിലേക്ക് വന്നു... അതാ തന്റെ റൂം... സച്ചിന്റെ റൂമിന്റെ നേരെ എതിർവശത്തേക്ക് കാണിച്ചു കൊണ്ട് അവൻ പറഞ്ഞു... അജിത് അവളുടെ bag റൂമിലേക്ക് എടുത്ത് വെച്ചു... "അപർണ്ണ... ഞങ്ങളെ അന്യരായികാണണ്ട... നമ്മുക്ക് ഒരു കുടുംബം പോലെ കഴിയാം ഇവിടെ.. വൈകുന്നേരം ഞാൻ ഫാമിലിയോടൊപ്പം വരാം... പോയിട്ട് കുറച്ചു തിരക്കുണ്ട്... ഒറ്റക്കാണെന്ന് തോന്നൽ വേണ്ട... ഒന്നിനും പേടിക്കുകയും വേണ്ട... എനിക്ക് എന്നേക്കാൾ വിശ്വാസം ഇവനെയാ... അജിത് പറഞ്ഞു നിർത്തി " ഇറങ്ങട്ടെടാ.. പിന്നെ വരാം... സച്ചിനോട് പറഞ്ഞുകൊണ്ട്... അജിത് ഇറങ്ങി... പെട്ടെന്ന് എന്തോ ഓർത്തപോലെ തിരികെ വന്ന് ടാ.. അപ്പൊ food?? അത് ഞാൻ ഓർഡർ കൊടുത്തിരുന്നു.. അവർ ഇപ്പൊ കൊണ്ട് വരും... ഇന്ന് ഇങ്ങനെ പോട്ടെ... ഓക്കേ. അജിത് ഇറങ്ങി വാതിൽ അടച്ചു.. സച്ചിൻ ഡോർ ലോക് ചെയ്തിട്ട് അകത്തേക്ക് വരുമ്പോൾ എന്തോപോലെ നിൽക്കുന്ന അപര്ണയെ കണ്ടു.... രാത്രി ഇറങ്ങിയതല്ലേ.. ഒന്ന് ഫ്രഷ് ആയിട്ട് വാ.. Food കഴിച്ചിട്ട് കുറച്ചു കിടന്നോളു... ഇന്ന് ഒന്നും ചെയ്യണ്ട... ഒരാഴ്ച കൂടെ എനിക്ക് ലീവ് ഉണ്ട്... അപ്പോഴേക്കും മോനോട് നല്ല അടുപ്പം വേണം.... ഇയാളുടെ അടുത്ത് മോനെ ഏൽപ്പിച്ചിട്ട് വേണം എനിക്ക് ജോലിക്ക്...

മധുരനൊമ്പരം❤️❤️ ഭാഗം 1

ലിഫ്റ്റിൽ കേറാൻ നിൽക്കുമ്പോഴും, ലിഫ്റ്റിൽ കയറി മൂന്നാം നിലയിലേക്ക് കയറുമ്പോഴുo അവളുടെ ഹൃദയം വല്ലാതെ പിടച്ചു. ക...

LEARN MORE
🪄Crush AI

Like this ad? Make it yours.

Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.

More ads from Best Fiction Stories

Best Fiction StoriesBest Fiction Stories
Inactive
17 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
2Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
126 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
166 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
40 Days
-Reach
1Ads
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
30 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Active
59 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction StoriesBest Fiction Stories
Inactive
26 Days
-Reach
Best Fiction Stories Facebook ad
Details
Best Fiction Stories Ad — Ran 62 Days | Crush Ad Library