

Inactive· since Oct 9, 2025
- 145
- days it ran
- 0
- relaunches
Ad copy
" നിനക്ക് ഇവിടെ കഴിയാം മീനു.. നിന്നെയാരും ഇറക്കി വിടില്ല. പക്ഷേ, ഈ വിവാഹം എന്തായാലും നടക്കും. അഞ്ച് വർഷം ഞാൻ കാത്തിരുന്നു, ഇനി എനിക്ക് അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കണം. മാത്രമല്ല, ഒരു കുഞ്ഞ് എൻ്റെയും സ്വപ്നമാണ്. നിനക്ക് ഒരു കുഞ്ഞുണ്ടാവാത്തത് കൊണ്ട് മറ്റൊരു വിവാഹം ചെയ്യാൻ ഞാൻ തീരുമാനിച്ചു. " ദേവൻ്റെ വാക്കുകൾ കേട്ട് മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു. " എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞില്ലല്ലോ ദേവേട്ടാ.. മരുന്ന് കഴിക്കണം എന്നല്ലേ പറഞ്ഞുള്ളൂ. " "കഴിഞ്ഞ അഞ്ചു വർഷം ആയി ഇത് തന്നെയല്ലേ കേൾക്കുന്നത്. " ദേവൻ പുച്ഛത്തോടെ ചോദിച്ചു. " മീനു.. ഞാൻ പറയുന്നത് കേൾക്ക്. നിനക്കും ഒരു കുഞ്ഞിനെ താലോലിക്കാൻ ആഗ്രഹമില്ലേ. ഈ വീട്ടിൽ ഒരു കുഞ്ഞുണ്ടായാൽ അമ്മ നിന്നോട് ദേഷ്യമൊന്നും കാണിക്കില്ല. നിനക്ക് ഇവിടെ ഒരു കുറവും ഉണ്ടാവില്ല. " ദേവൻ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചെന്ന് അവൻ്റെ വാക്കുകളിൽ നിന്ന് മീനാക്ഷിക്ക് മനസ്സിലായി. അവൾ കണ്ണീരോടെ തിരിഞ്ഞ് നടന്നു. ദേവൻ്റെ കല്യാണം വളരെ വേഗത്തിൽ നടന്നു. ഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് സാക്ഷിയാകേണ്ടി വന്ന തൻ്റെ വിധിയോർത്ത് അവൾ നിശബ്ദം കണ്ണീർ പൊഴിച്ചു. ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവാൻ മനസ്സ് കൊതിച്ചെങ്കിലും എങ്ങോട്ട് പോവും എന്നറിയാതെ അവൾ വിഷമിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട അവളെയും സഹോദരിയെയും നോക്കി വളർത്തിയത് അമ്മാവനാണ്. വളരെ ബുദ്ധിമുട്ടിയാണ് രണ്ട് പേരെയും വിവാഹം ചെയ്ത് വിട്ടത്. അമ്മാവനും രണ്ട് പെൺമക്കളാണ്. അതിനിടയിലേക്ക് വീണ്ടും ഒരു ഭാരമായി കടന്ന് ചെല്ലാൻ അവൾ മടിച്ചു. " ഈ കുഴമ്പ് എൻ്റെ കാലിൽ ഇട്ടു തന്നേ മീനു. അമ്പലനട കയറിയിട്ട് ആണെന്ന് തോന്നുന്നു, നല്ല വേദന. " അടുക്കളപ്പടിയിൽ കാൽ നീട്ടി ഇരിക്കുന്ന ദേവൻ്റെ അമ്മയെ കണ്ട് അവൾക്ക് ദേഷ്യം തോന്നി. " പുതിയ മരുമകളെ വിളിച്ച് ചെയ്യിപ്പിക്ക്. ഞാൻ എന്തിനാ ചെയ്ത് തരുന്നത് ? കുഞ്ഞിനെ പ്രസവിക്കുന്നത് മാത്രം ആക്കണ്ട, ഇതും കൂടെ ചെയ്ത് തരാൻ പറയണം." അവൾ അമർഷത്തോടെ പറഞ്ഞു. " പറയാം.. നിന്നെപ്പോലെ ഒന്നിനും കൊള്ളാത്ത ഒരുത്തിയെ ഇവിടെ നിർത്തിയിരിക്കുന്നത് അവൻ്റെ ഭാര്യ ആയിട്ടല്ല. അടുക്കളക്കാരി ആയിട്ടാണ്. പറ്റില്ലെങ്കിൽ ഇറങ്ങിപ്പോയ്ക്കോ." ദേവൻ്റെ അമ്മ പുച്ഛത്തോടെ പറഞ്ഞു. " അമ്മേ.." ഉച്ചത്തിലുള്ള ശബ്ദം കേട്ട് എല്ലാവരും ഹാളിലേക്ക് വന്നു. ദേഷ്യത്തോടെ ദേവൻ്റെ അനിയൻ പ്രസാദ് എല്ലാവരെയും മാറി മാറി നോക്കി. " നിങ്ങൾക്കൊന്നും മനസാക്ഷി എന്നൊന്നില്ലേ. ? ഏട്ടൻ താലി കെട്ടിയ പെണ്ണിൻ്റെ മുൻപിൽ തന്നെ വേണോ രണ്ടാം വിവാഹവും കുടുംബം നടത്തലും ഒക്കെ?" ദേവൻ്റെ അമ്മ അത് പുച്ഛിച്ചു തള്ളി. " മച്ചിയായ ഇവളെ പിന്നെ എന്ത് ചെയ്യാനാ ? ഇവിടെ നിർത്തിയത് തന്നെ വലിയ കാര്യം. ഇനി നിൻ്റെ വിവാഹം കൂടെ നടത്തണം. നിനക്ക് അതിനുള്ള പ്രായമായല്ലോ.! അമ്മ പറഞ്ഞത് കേട്ട് പ്രസാദ് അവരെ തറപ്പിച്ച് നോക്കി. " ശരി. സമ്മതം.. പക്ഷേ വധു ഈ നിൽക്കുന്ന മീനാക്ഷി ആയിരിക്കണം. " മീനു ഞെട്ടലോടെ അവനെ നോക്കി. പ്രസാദിൻ്റെ മുഖം പക്ഷേ ശാന്തമായിരുന്നു. എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലെ. ! പ്രസാദിൻ്റെയും മീനാക്ഷിയുടെയും വിവാഹം നടക്കുമോ ? ദേവൻ്റെ പ്രതികരണം എന്തായിരിക്കും.? മീനാക്ഷി ആ വീട്ടിൽ തന്നെ തുടർന്ന് ജീവിക്കാൻ തയ്യാറാവുമോ ? കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യൂ..!
“അവന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നിട്ടും അവളെ സംശയിച്ചവൻ..”
സാഫല്യം...🖤 ✍️ajwa "ഇല്ല ദേവേട്ടാ.... ദേവേട്ടനെ മറ്റൊരു പെണ്ണിന്റെ കൂടെ സങ്കല്പിക്കാൻ പോലും എനിക്ക് പറ്റില്ല.... ദേവേട....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







