

Inactive· since Oct 9, 2025
- 229
- days it ran
- 0
- relaunches
Ad copy
"വിശ്വമംഗലത്തെ വീട്ടുജോലിക്കാരി.. നിന്നെ കൊണ്ട് ഈ ജോലി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ..??" ആയുഷിന്റെ ശബ്‌ദം പതിഞ്ഞതും അതെ സമയം ഗൗരവം ഏറിയതുമായിരുന്നു. അവന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ പഠിക്കുന്ന വിധം അവളിൽ തന്നെ തറഞ്ഞു നിന്നു. കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി തന്നിൽ തന്നെ നോട്ടമേയ്ത് ഇരിക്കുന്നവനെ കാണെ ഇഷാനിക്ക് കൈയും കാലും വിറച്ചു, അവൾ പതിയെ മുഖം താഴ്ത്തി തലയാട്ടി. "എന്താ..??" ആയുഷിന്റെ ഉയർന്ന ശബ്ദത്തിൽ അവൾ ഞെട്ടി മുഖമുയർത്തി നോക്കി. ഇപ്പോൾ ആ കണ്ണുകളിൽ ദേഷ്യം നിറഞ്ഞിരിക്കുന്നു. "എനിക്ക്.. എനിക്ക് ചെയ്യാൻ കഴിയും," വിറച്ചെങ്കിലും അവന്റെ കണ്ണുകളിൽ തന്നെ നോക്കി ഇഷാനി ഒരുവിധം പറഞ്ഞൊപ്പിച്ചു. താനിത് നേരിട്ടെ മതിയാകു എന്നവൾ അവളോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു, പക്ഷേ ഉള്ളിൽ നിറയുന്ന ഭയം അവളെ തളർത്തുന്നുണ്ടായിരുന്നു. അവിടുന്ന് ഇറങ്ങി ഓടാൻ അവൾക്ക് തോന്നി - എന്നാൽ ഇവിടെ താൻ തോറ്റാൽ അത് അമ്മയ്ക്ക് കൊടുത്ത വാക്കിനെ അർത്ഥ ശൂന്യമാക്കുമെന്നും അവൾക്കറിയാം. "പക്ഷേ നിന്നെ കണ്ടാൽ വെറുമൊരു വീട്ടുജോലിക്കാരിയാണെന്ന് പറയില്ല," പറയുമ്പോൾ ആയുഷിന്റെ പുരികങ്ങൾ സംശയത്താൽ ഉയർന്നു. ഇഷാനി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഒന്ന് തുടച്ചു അവനെ നോക്കി. "നീയേത് വരെ പഠിച്ചു..??" അവളിൽ നിന്നും നോട്ടം മാറ്റാതെയാണ് ആയുഷ് ചോദിച്ചത്. "ഡിഗ്രി പൂർത്തിയാക്കിയില്ല.." "കാരണം..??" എന്നാൽ അതിനൊരു മറുപടി ഇല്ലാതെ ഇഷാനി മുഖം കുനിച്ചു. "മംഗലാപുരത്ത് നിന്നാണ് വരുന്നതെന്ന് പറഞ്ഞില്ലേ.. വീട്ടിൽ ആരൊക്കെയുണ്ട്?" എന്നാൽ ആ ചോദ്യത്തിൽ അവളുടെ ഹൃദയമൊന്ന് പിടഞ്ഞു. "ഞാൻ.. ഞാൻ അനാഥയാണ്,"പറയുമ്പോൾ ഇഷാനിയുടെ നെഞ്ചിൽ ഭാരം തിങ്ങി. ദിവസങ്ങൾക്കു മുൻപ് നഷ്ടമായ അമ്മയുടെ മുഖം അവളുടെ ഉള്ളിൽ നിറഞ്ഞു. എന്തോ പിന്നെ അതിനെ കുറച്ചു കൂടുതൽ ചോദിക്കാൻ ആയുഷും മുതിർന്നില്ല. സോഫയിൽ നിന്നും എണീറ്റ് അവൾക്ക് മുന്നിലായി നിന്നവൻ. "പതിനഞ്ചു ദിവസം നിനക്കവിടെ നിന്നു നോക്കാം. അതിന് ശേഷം തീരുമാനിക്കും നിന്നെ ഇവിടെ തുടർന്നു നിർത്തണോ വേണ്ടയോ എന്ന്. കരുതുന്ന പോലെ അത്ര എളുപ്പമല്ല വിശ്വമംഗലത്ത് ജോലി ചെയ്യാൻ," അവളുടെ കണ്ണിൽ നോക്കിയവൻ പറയുമ്പോൾ ഇഷാനിയും ആ മുഖത്തേക്ക് നോക്കി. "എനിക്ക് കഴിയും," പറയുമ്പോൾ അത്രയും ഉറപ്പ് നിറഞ്ഞതായിരുന്നു അവളുടെ സ്വരം. "ഓവർ കോൺഫിഡൻസ് വേണ്ടാ.. തുടങ്ങുമ്പോൾ എല്ലാവരും ഇതൊക്കെ തന്നെയാണ് പറഞ്ഞിട്ടുള്ളത്," പരിഹാസം കലർന്നിരുന്നു അവന്റെ സ്വരത്തിൽ. ഇഷാനി ഒന്നും മിണ്ടാതെ അവനെ നോക്കിയതേ ഉള്ളു. ആയുഷ് തന്നെ അളക്കാൻ വേണ്ടിയാണ് ഈ വിധം പറയുന്നതെന്ന് അവൾക്ക് മനസിലായിരുന്നു. എന്നാൽ മറുപടി ഇല്ലാതെ നിൽക്കാനേ അവൾക്ക് കഴിഞ്ഞോള്ളൂ. അല്ലെങ്കിൽ തന്നെ അവൾ എന്ത് പറയാനാണ്? വെറുമൊരു വേലക്കാരിയല്ല, താനും ഈ വിശ്വമംഗലത്തെ ചോരയാണെന്നോ? തന്റെ അമ്മയുടെ സത്യങ്ങൾ അറിയാനാണ് ഇവിടേക്ക് വന്നതെന്നോ? ഒന്നും മിണ്ടാതെ നിൽക്കുന്നവളെ ഒന്ന് നോക്കി ആയുഷ് തിരിഞ്ഞു നടന്നു, ശേഷം ഒന്ന് നിന്ന് അവളെ തിരിഞ്ഞു നോക്കി. "വേലക്കാരിക്ക് ആ സ്ഥാനം മാത്രമേ ഈ വീട്ടിൽ ഉണ്ടാകൂ. നിന്റെ പരിധികൾ എന്താണെന്ന് ഓർമ ഉണ്ടാവണം," അത്ര മാത്രം പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞു നടന്നതും ഇഷാനി ദീർഘമായൊന്ന് നിശ്വസിച്ചു. തന്റെ പദ്ധതിയുടെ ആദ്യപടിയായി വീട്ടിൽ കയറി കൂടാൻ സാധിച്ചതിൽ അവൾക്ക് ആശ്വാസം തോന്നി. അതെ സമയം ആയുഷിനെ കുറിച്ചോർക്കേ അവളിൽ ഭയം നിറഞ്ഞു. അവന്റെ കണ്ണ് വെട്ടിച്ചു തനിക്കിവിടെ നിൽക്കാൻ സാധിക്കുമോ? ഒരുപക്ഷെ അവൻ തന്നെക്കുറിച്ച് മനസിലാക്കിയാൽ? എന്തായിരിക്കും വിശ്വമംഗലത്ത് ഇഷാനിയെ കാത്തിരിക്കുന്നത്? എന്താണ് ഇഷാനി ഒളിപ്പിക്കുന്ന അവളുടെ സത്യങ്ങൾ? ആയുഷ് അവൾക്ക് നായകനോ വില്ലനോ? അറിയാനായി ക്ലിക്ക് ചെയ്യൂ
അവനെ പ്രണയിക്കാനല്ല അവൾ വന്നത്, പക്ഷെ അവനിലെ എന്തോ ഒന്ന് അവളെ അടിമപ്പെടുത്തി..
part 1 കണ്ടവന്റെ അടുക്കളയില്‍ അവരുടെ ആട്ടും കൊണ്ട് ഈ ആയുസ്സ് മുഴുവന്‍ എനിക്ക് വേണ്ടി കഷ്ടപ്പെട്ടവൾ. ഒരു കുഞ്ഞുമായ....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







