

Inactive· since May 19, 2026
- 71
- days it ran
- 0
- relaunches
Ad copy
" ഉമ്മക്കുട്ടീ.. ഒരു ഉമ്മ ചോദിച്ചിട്ട് തരാതെ അങ്ങനെ പോയാലോ.. ? ഇങ്ങനെ മിണ്ടാതെ പോവാനും മാത്രം എന്ത് പറ്റി ഉമാമഹേശ്വരിക്ക് ?." യൂണിഫോം ഷാളിൽ പിടിച്ച് വലിച്ച് എൻ്റെ മുഖ്യ ശത്രു മഹേശ്വർ ചോദിച്ചതും എങ്ങ് നിന്നെന്ന് അറിയാതെ ദേഷ്യം ഇരച്ച് കയറി. " ഷാളിൽ നിന്ന് പിടി വിട്. എനിക്ക് പോവണം... " തിരിഞ്ഞ് നിന്ന് ഒരു തവണ പറഞ്ഞു.. “ അതെന്ത് പോക്കാ ഉമ്മക്കുട്ടി... ?അങ്ങനെ അങ്ങ് പോയാലോ.. ?” മനഃപൂർവം ചൊറിയാൻ ഇറങ്ങിയതാണ്. ഈ ഉമ്മക്കുട്ടി എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ലാത്ത ഒന്നാണ്. ആ പേരിന് ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്. ഒരു പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു പിഞ്ച് പൈതലായിരുന്ന സമയം, വിവാഹത്തിന് താലികെട്ടിയ ശേഷം ചെറിയച്ഛൻ ചെറിയമ്മയ്ക്ക് ഉമ്മ കൊടുക്കുന്നത് കണ്ട് വൈബടിച്ച് അടുത്ത് നിന്ന ഒരു ചെക്കന് ഞാനും കൊടുത്തു ഒരുമ്മ.. അങ്ങനെഅറിവില്ലാത്ത പ്രായത്തിൽ എൻ്റെ ഫസ്റ്റ് കിസ്സ് ഖുദാ ഹവാ... പ്രശ്നം പക്ഷേ തുടങ്ങുന്നത് ഇവിടെ ഒന്നും ആയിരുന്നില്ല.. ഈ കിസ്സിങ് സീൻ അതേപടി കല്യാണത്തിൻ്റെ വീഡിയോയിൽ പതിഞ്ഞത് കൊണ്ട് കാണാത്തവർ വരെ സംഭവം കണ്ടു അറിഞ്ഞു. ചുരുക്കത്തിൽ ഉമ എന്നുള്ള പേര് ഉമ്മയായി രൂപാന്തരം പ്രാപിച്ചു. ആ പേര് വിളിക്കുന്ന എല്ലാവരെയും ഞാനെൻ്റെ ശത്രു ലിസ്റ്റിൽ പെടുത്താൻ തുടങ്ങി. ആ ലിസ്റ്റിലെ എൻ്റെ മെയിൻ ശത്രു, എൻ്റെ ഉമ്മക്കഥയിലെ നായകനാണ് ഈ നിൽക്കുന്നത് മഹേശ്വർ വിശ്വനാഥ് തിരുമംഗലത്ത്.. കയ്യിൽ ഇരുന്ന ബാഗ് എടുത്ത് ഒരൊറ്റ ഏറ് കൊടുത്തു. പത്താം ക്ലാസിലെ ബാഗ് ആയത് കൊണ്ട് പറയുകയല്ല.. പത്ത് കല്ല് എടുത്ത് വച്ച കനം ഉള്ളതാ.. ആള് അത് കറക്റ്റ് ക്യാച്ച് ചെയ്തെങ്കിലും കൈ നല്ല വേദന പറ്റി എന്ന് മുഖഭാവം കണ്ടപ്പോൾ എനിക്ക് തോന്നി. വേദന കൊണ്ട് നിലവിളിച്ചതും അവിടെ ഉണ്ടായിരുന്ന ആളുകൾ മുഴുവൻ ഞൊടിയിടയിൽ ഞങ്ങളുടെ അടുത്തേക്ക് എത്തി. ഇനി എന്ത് സംഭവിക്കും എന്നറിയാതെ ഞാൻ എല്ലാവരെയും മാറി മാറി നോക്കി നിന്നു.. ഒടുവിൽ, കുറ്റമായി വിചാരണയായി, പറഞ്ഞ് പറഞ്ഞ് ഞാൻ മനഃപൂർവം ദേഷ്യം തീർക്കാൻ എടുത്ത് എറിഞ്ഞത് വരെ പറഞ്ഞ് എൻ്റെ മാതാജി. എല്ലാവരും അവൻ്റെ പിറകെ പോവുന്നത് കണ്ടപ്പോൾ ദേഷ്യവും സങ്കടവും ഒക്കെ വന്നു, " നോക്ക് ഗീതമ്മേ.. എന്നോട് ഉമ്മ ചോദിച്ചു. എന്നിട്ടും ഞാൻ തിരിഞ്ഞ് നടന്നപ്പോൾ ഷാളിൽ പിടിച്ച് വലിച്ചു. പിൻ കുത്തിക്കയറിയത് കണ്ടോ ?. അത് കൊണ്ടാ ഞാൻ ബാഗ് എടുത്ത് എറിഞ്ഞത്. അവസാനം ഞാൻ ചെയ്തത് മാത്രം കുറ്റം.. അവൻ ചെയ്തത് ഒക്കെ ശരി," പറഞ്ഞ് തീർന്നില്ല.. അതിന് മുൻപ് അമ്മയുടെ കൈ എൻ്റെ ചുണ്ടിൽ പതിഞ്ഞിരുന്നു. " അസത്തെ നിൻ്റെ ഏട്ടൻ്റെ പ്രായമുള്ളവനാ.." " എൻ്റെ ഏട്ടൻ്റെ പ്രായം ഉണ്ടെന്നല്ലേ ഉള്ളൂ.. അല്ലാതെ എൻ്റെ ഏട്ടൻ അല്ലല്ലോ.. ഉണ്ണിമോളുടെ മാത്രം കസിനാണ്.. എൻ്റെ.. എൻ്റെ ആരുമല്ല.. ആരും.. “ അങ്ങനെ ഞാൻ വിശ്വവിഖ്യാതമായ പ്രഖ്യാപനം ഒക്കെ നടത്തി... ഇനി എന്താവുമോ എന്തോ.. ? വീണ്ടും ഞാൻ അടി വാങ്ങിക്കേണ്ടി വരുമോ ? മഹിമോൻ എനിക്ക് തിരികെ പണി തരുമോ ? അമ്മയുടെ വക ഉപദേശപ്പെരുമഴ കേൾക്കേണ്ടി വരുമോ ?അറിയാനായി ക്ലിക്ക് ചെയ്യൂ..
തിരിച്ചെടുപ്പ് 😘
0️⃣1️⃣ ഉമമഹേശ്വരി കം ടു മൈ ഓഫീസ്....... പുറകിൽ പ്രിൻസിപ്പാളിൻ്റെ ശബ്ദം.... അടിപൊളി.... അപ്പൊ ഇന്നത്തെ കാര്യത്തിൽ ഒരു തീര.....
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







