

Inactive· since Feb 12, 2026
- 19
- days it ran
- 0
- relaunches
Ad copy
“എന്റെ കൊച്ചുമകൻ അഭിമന്യു ഈ നിൽക്കുന്ന പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തും...” നിറഞ്ഞ സദസ്സിൽ ആ വാക്കുകൾ മുഴങ്ങിയപ്പോൾ അഭിമന്യുവും നീലിമയും ഒരുപോലെ ഞെട്ടി. വിവാഹം മുടങ്ങി, അപമാനിതനായി നിൽക്കുന്ന തന്റെ കൊച്ചുമകനെ നോക്കി യശോധരാമ്മയാണ് അത് പറഞ്ഞത്. അവരുടെ കണ്ണുകളിൽ ഒരു യാചനയുണ്ടായിരുന്നു. ““അയ്യോ മോളെ, അങ്ങനെ പറയല്ലേ... ഞങ്ങളുടെ മോൻ ഒരു പാവമാണ്... അവനു സ്നേഹിക്കാൻ മാത്രമേ അറിയൂ...”” കുറച്ചു മുൻപ് അവന്തികയുടെ കാൽക്കൽ വീഴാൻ പോലും തയ്യാറായതാണ് ആ വൃദ്ധ. എന്നാൽ ധാർഷ്ട്യത്തോടെ അവൾ പിന്മാറിയപ്പോൾ, അവരുടെ കണ്ണുകൾ ചെന്നെത്തിയത് ഭയന്ന് വിറച്ചുനിൽക്കുന്ന നീലിമയിലായിരുന്നു. ഇന്ന് അഭിമന്യുവിന്റെയും അവന്തികയുടെയും വിവാഹ ദിവസമായിരുന്നു. പക്ഷെ, അതൊക്കെ അവന്തികയുടെ പദ്ധതി മാത്രമായിരുന്നു. ഒരിക്കൽ തന്റെ പ്രണയാഭ്യർത്ഥന നിരസിച്ച അഭിമന്യുവിനെ അപമാനിക്കാൻ, അവൾ അവനെ വിവാഹത്തിന് വിളിച്ചു വരുത്തി, എല്ലാവർക്കും മുന്നിൽ അവനെ നാണംകെടുതുകയായിരുന്നു. എന്നാൽ അവളുടെ പദ്ധതികൾ തകിടം മറിഞ്ഞത് അഭിമന്യുവിന്റെ മുത്തശ്ശി നീലിമയെ തിരഞ്ഞെടുത്തപ്പോഴാണ്. നീലിമ, അവന്തികയുടെ വീട്ടിലെ തോഴി എന്നോ ദാസി എന്നോ വിളിക്കാവുന്ന പെൺകുട്ടി, തന്റെ യജമാനത്തിയുടെ ക്രൂരതകൾക്കു മുന്നിൽ എപ്പോഴും തലകുനിച്ചു നിന്നിരുന്നവൾ. “അതൊന്നും വേണ്ട... നമുക്ക് പോകാം...” അഭിമന്യു ശബ്ദം താഴ്ത്തിപ്പറഞ്ഞു, തന്റെ മുത്തശ്ശിയെ തടഞ്ഞുകൊണ്ട്. ഇത്രയും ആളുകളുടെ മുന്നിൽ തന്റെ പ്രതികാരം തീർത്ത് പരിഹസിച്ചു ചിരിക്കുന്ന അവന്തികയുടെ മുഖത്തേക്ക് നോക്കാൻ അവന് തോന്നിയില്ല. “വേണം മോനെ, ഈ മുഹൂർത്തത്തിൽ നിന്റെ വിവാഹം നടക്കണം. ഞങ്ങൾ ആശിച്ചുപോയി,” മുത്തശ്ശനും അത് ഏറ്റുപിടിച്ചപ്പോൾ അവൻ നിസ്സഹായനായി. മുത്തശ്ശനും മുത്തശ്ശിയുമാണ് അവന്റെ ഏക കുടുംബം. അവരെ എതിർക്കാൻ അവന് കഴിയുമായിരുന്നില്ല. “എനിക്ക് സമ്മതം... പക്ഷെ ആ കുട്ടിയെ കുറിച്ച് എന്തെങ്കിലും നിങ്ങൾക്ക് അറിയുമോ?” അവൻ, നീലിമയെ നോക്കിക്കൊണ്ട് പതിയെ ചോദിച്ചു. “ഇല്ല... എന്നാലും കണ്ടിട്ട് പാവം കുട്ടിയാണ്, നിനക്ക് ചേരും,” മുത്തശ്ശി യശോധരാമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. അവർ രവീന്ദ്രന്റെ പിറകിൽ നിന്നും നീലിമയെ പിടിച്ചു മുന്നിലേക്ക് നിർത്തി. യജമാനന്റെ മകൾക്ക് പകരം അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരിയായ താൻ എങ്ങനെ ഈ സ്ഥാനത്ത് നിൽക്കും എന്നറിയാതെ നീലിമയുടെ ശരീരം വിറച്ചു. “ഇവൾ എന്റെ മകളെപ്പോലെയാണ്... അവൾക്ക് സമ്മതമെങ്കിൽ ഈ വിവാഹത്തിന് എനിക്കും സമ്മതമാണ്,” രവീന്ദ്രൻ ഒരുതരം കുറ്റബോധത്തോടെ പറഞ്ഞു. തന്റെ മകളുടെ പ്രവർത്തി മൂലം തലകുനിച്ചു നിൽക്കുന്ന അഭിമന്യുവിന് വേണ്ടി അത്രയും എങ്കിലും ചെയ്യണമെന്ന് അയാൾ ഓർത്തു. അവന്തികയുടെ അഹങ്കാരവും ധാർഷ്ട്യവുമാണ് ഇങ്ങനെ സംഭവിക്കാൻ കാര്യമെന്ന് അയാൾക്കുമറിയാം. “മോളെ.. നിനക്ക് സമ്മതമല്ലേ എന്റെ കൊച്ചു മകനെ കല്യാണം കഴിക്കാൻ..” മുത്തശ്ശിയുടെ ആ ചോദ്യത്തിൽ നീലിമയുടെ കണ്ണുകൾ പിടഞ്ഞു. “അത്... അത്... എനിക്കറിയില്ല, എനിക്ക് പേടിയാണ്...” അവളുടെ ശബ്ദം നേർത്തുപോയി, കണ്ണുകൾ താഴ്ത്തി. “വാ കുട്ടി...” എന്ന് പറഞ്ഞ് മുത്തശ്ശി അവളെയും കൂട്ടി പൂജാരിയുടെ അടുത്തേക്ക് നടന്നു. ഒപ്പം മനസ്സില്ലാമനസ്സോടെ അഭിമന്യുവും. പൂജാരി താലി എടുത്ത് നൽകിയപ്പോൾ അവന്റെ കണ്ണുകൾ അവളിലായിരുന്നു. യാതൊരു ചമയങ്ങളും ഇല്ലാതെ, ഐശ്വര്യം തുളുമ്പുന്ന മുഖം. എന്തിനാണ് മുത്തശ്ശി ഇങ്ങനെ ഒരു കാര്യത്തിന് നിർബന്ധിച്ചത്? താൻ ആരാണെന്ന് പോലും അറിയാത്ത ഈ പെൺകുട്ടിയെ എന്തിന് ഭാര്യയായി സ്വീകരിക്കണം? അവന്റെ ഉള്ളിൽ ചോദ്യങ്ങൾ നിറഞ്ഞു. പക്ഷെ, ആ താലി അവളുടെ കഴുത്തിൽ വീണ നിമിഷം, അവന്തികയുടെ മുഖത്തെ പുച്ഛച്ചിരി മാഞ്ഞു. “ഇല്ല.. നിന്നെ ഞാൻ വെറുതെ വിടില്ല, അഭിമന്യു...” അവന്തികയുടെ മുഖം ദേഷ്യത്താൽ വിളറി, അവൾ പല്ലുകടിച്ചു മനസ്സിൽ പറഞ്ഞു. അപ്രതീക്ഷിതമായി നടന്ന ഈ വിവാഹം അഭിമന്യുവിന്റെയും നീലിമയുടെയും ജീവിതത്തിൽ എന്ത് മാറ്റങ്ങളാണ് കൊണ്ടുവരിക? അവന്തികയുടെ അടുത്ത നീക്കം എന്തായിരിക്കും? അഭിമന്യുവിന്റെ രഹസ്യമായ ജീവിതം പുറത്തുവരുമോ? നീലിമയുടെ ഭയങ്ങൾ മാറി, സ്നേഹം നിറയുമോ? അറിയാൻ തുടർന്ന് വായിക്കുക!
💞💞നിലാവ് 💞💞
തന്റെ കഴുത്തിൽ പതിഞ്ഞ കരുത്തുറ്റ കൈകളുടെ തണുപ്പും കഴുത്തിൽ പതിയുന്ന ചൂട് നിശ്വാസവും നീലിമയുടെ ശരീരത്തിൽ വിറയ...
LEARN MORELike this ad? Make it yours.
Crush rebuilds this exact creative around your product — your brand, your colors, your offer — in about a minute.







